ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ പകര്‍ന്നുനല്‍കിയ ശ്വാസവുമായി ആശുപത്രിക്കിടയില്‍ ഹെയ്തറിന് മാംഗല്യം; 18ാം മണിക്കൂറില്‍ അവള്‍ യാത്രയായി; പക്ഷേ ആ പ്രണയത്തിന് മരണമില്ല

ഓക്സിജന്‍ മാസ്കും ജീവന്‍ രക്ഷാ ഉപകരണങ്ങളും താങ്ങിനിര്‍ത്തിയ ശരീരം. മുടിയില്ലാത്ത തലയില്‍ വിഗ്. വിവാഹവസ്ത്രങ്ങളണിഞ്ഞ് ആശുപത്രിക്കിടക്കയില്‍ ഡേവിഡിനായി ഹെയ്തര്‍ കാത്തിരുന്നു. അവസാന മോഹമായ ഒത്തുചേരലിനായി. ആ വലിയ മോഹം പൂവണിഞ്ഞ് പതിനെട്ടാം മണിക്കൂറില്‍ അവള്‍ യാത്രയായി .

അനിവാര്യമായ മരണമെത്തും മുമ്പ് ഹെയ്തറിന് വേണ്ടി അവളെ ജീവനക്കാളേറെ പ്രണയിക്കുന്ന ഡേവിഡിനും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ചെയ്യാനാകുമായിരുന്ന ഒരേയൊരു കാര്യം അതുമാത്രമായിരുന്നു. അവളുടെ വിവാഹം. സ്തനാര്‍ബുദത്തോട് പടവെട്ടി അന്ത്യനിമിഷങ്ങളെണ്ണി ലണ്ടനിലെ സെന്‍റ് ഫ്രാന്‍സിസ് ആശുപത്രിയിലായിരുന്നു അവള്‍.

2015-ലാണ് ഒരു ടെലിവിഷന്‍ പരിപാടിക്കിടയില്‍ ഡേവിഡും ഹെയ്തറും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. 2016 ഡിസംബര്‍ 23-ന് അവളെ പ്രൊപ്പോസ് ചെയ്യാനിരുന്ന ഡേവിഡിനെ തേടിയെത്തിയത് ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു. ഹെതറിന് സ്തനാര്‍ബുദം.

ഒരുപക്ഷേ പിന്‍വാങ്ങാമായിരുന്ന ആ ബന്ധത്തില്‍ അവള്‍ക്കൊപ്പം നടക്കാനാണ് ഡേവിഡ് തീരുമാനിച്ചത്, ആ യാത്രയില്‍ അവള്‍ തനിച്ചല്ലെന്ന് ബോധ്യപ്പെടുത്തുന്നതിനായി. ഒടുവില്‍ മരണം ഉറപ്പായപ്പോഴും അവളെ വിവാഹം കഴിക്കാന്‍ തന്നെയായിരുന്നു ഡേവിഡിന്റെ തീരുമാനം.

അതിനായി തീയതിയും കുറിച്ചു. ഡിസംബര്‍ 30. പക്ഷേ അതുവരെ ആ ജീവന്‍ പിടിച്ചുനിര്‍ത്താനാകുമോ എന്ന കാര്യത്തില്‍ ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചതോടെ ഡിസംബര്‍ 22 ന് അവര്‍ വിവാഹിതരായി. ആശുപത്രിയോട് ചേര്‍ന്നുള്ള ചാപ്പലില്‍.

വിവാഹം കഴിഞ്ഞത് അവള്‍ താണ്ടിയത് വെറും പതിനെട്ട് മണിക്കൂറുകള്‍ മാത്രം. ആ ഹൃദയം പിന്നെ നിലച്ചു. അവളേറെ ആഹ്ലാദിച്ച കുറച്ച് നിമിഷങ്ങള്‍. വിവാഹം തീരുമാനിച്ച ഡിസംബര്‍ 30നായിരുന്നു ഹെതറിന്റെ സംസ്‌കാരചടങ്ങുകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News