ദൈവമേ കൈതൊഴാം K. കുമാറാകണം; തകര്‍പ്പന്‍ ട്രെയിലറെത്തി

സലിംകുമാര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമായ ദൈവമേ കൈതൊഴാം K. കുമാറാകണം എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ജയറാം നായകനാകുന്ന ചിത്രത്തില്‍ അനുശ്രീയാണ് നായിക.

പ്രദീപ് കാവുന്തറയുടെ കഥയ്ക്ക് സലിംകുമാര്‍ തിരക്കഥ രചിക്കുന്നു. സന്തോഷ് വര്‍മ്മയുടെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് നാദിര്‍ഷയാണ്. സീനു സിദ്ധാര്‍ത്ഥാണ് ഛായാഗ്രാഹകന്‍.

കോട്ടയം പ്രദീപ് നെടുമുടി വേണു ശ്രീനിവാസന്‍, സലികുമാര്‍, ഹരീഷ് കണാരന്‍, ശിവജി ഗുരുവായൂര്‍, ഇന്ദ്രന്‍സ്, കൊച്ചുപ്രേമന്‍, സമദ്, നോബി, സുബീഷ്, കോട്ടയം റഷീദ്, ഏലൂര്‍ ജോര്‍ജ്, സുരഭി, തെസ്‌നി ഖാന്‍, മോളി കണ്ണമാലി എന്നിവും ചിത്രത്തിലുണ്ട്.

ചിത്രം ജനുവരി 12ന് റിലീസ് ചെയ്യും. യു.ജി.എം. റിലീസാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News