ഗിറ്റാറില്‍ അത്ഭുതം കാട്ടാന്‍ എമില്‍ ഐസക്സ് ഇനിയില്ല

പ്രശസ്‌ത ഗിത്താറിസ്‌റ്റ് എമില്‍ ഐസക്‌സ്(70) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. യേശുദാസ്, പോപ് ഗായിക ഉഷാ ഉതുപ്പ് എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.

യേശുദാസിന്റെ ഗിത്താറിസ്‌റ്റായായിരുന്നു ആദ്യ കാലങ്ങളില്‍ ഐസക്‌സ് പ്രവര്‍ത്തിച്ചത്‌.പിന്നീട് കൊച്ചില്‍ കലാഭവനിലെത്തി. അവസാന നാളുകളില്‍ ഉഷ ഉതുപ്പിനൊപ്പം കൊല്‍ക്കത്തയിലായിരുന്നു

|നാളെ രാവിലെ പച്ചാളത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം ഉച്ചക്ക് രണ്ടിനാണ് ഐസക്‌സിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News