സിക്‌സറുകളുടെ പെരുമഴ തീര്‍ത്ത് കിവി താരം കോളിന്‍ മണ്‍റോ; ടി ട്വന്റിയില്‍ സെഞ്ചുറികളുടെ റെക്കോര്‍ഡും വഴിമാറി; വിന്‍ഡീസിന് നാണംകെട്ട തോല്‍വി

പുതുവര്‍ഷത്തില്‍ ക്രിക്കറ്റ് ലോകത്ത് മാന്ത്രിക പ്രകടനം പുറത്തെടുത്ത് ന്യൂസിലന്‍ഡ് താരം കോളിന്‍ മണ്‍റോ. വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ട്വന്റി ട്വന്റിയില്‍ സിക്‌സറുകളുടെ പെരുമഴ തീര്‍ത്ത മണ്‍റോ ഒരുപിടി റെക്കോര്‍ഡുകളും സ്വന്തമാക്കി.

ടി ട്വന്റിയില്‍ മൂന്നു സെഞ്ചുറികള്‍ നേടുന്ന ആദ്യ താരമായി മണ്‍റോ. 47 പന്തില്‍ 10 സിക്‌സറുകള്‍ പറത്തിയാണ് നൂറു കടന്നു റെക്കോഡിലേക്കു കുതിച്ചത്.

രോഹിത് ശര്‍മ, ബ്രന്‍ഡന്‍ മക്കല്ലം, എവിന്‍ ലെവിസ്, ക്രിസ് ഗെയ്ല്‍ എന്നിവര്‍ രണ്ടു സെഞ്ചുറികള്‍ വീതം നേടിയിട്ടുണ്ട്. മണ്‍റോയുടെ പ്രകടനത്തില്‍ ന്യൂസിലന്‍ഡ് അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സാണ് അടിച്ചുകൂട്ടിയത്.

ഇന്ത്യക്കെതിരേ രാജ്‌കോട്ടിലും ബംഗ്ലാദേശിനെതിരേ മോണ്‍ഗനോയിയിലുമാണ് കോളിന്‍ മണ്‍റോയുടെ മറ്റു സെഞ്ചുറികള്‍. മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിനെ 124 റണ്‍സില്‍ ഒതുക്കി മത്സരം ന്യൂസിലന്‍ഡ് കൈക്കലാക്കി. 119 റണ്‍സിന്റെ വിജയമാണ് നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News