കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബെറിഞ്ഞ കേസിൽ യഥാർത്ഥ പ്രതികളെ പിടികൂടണമെന്ന് സിപിഐഎം

കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബെറിഞ്ഞ കേസിൽ യഥാർത്ഥ പ്രതികളെ പിടികൂടണമെന്ന്
സി പി ഐ (എം). ജില്ലയിലെ കാർഷിക മേഖലയെ സംരക്ഷിക്കണമെന്ന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ചർച്ചയിൽ 53 പേർ പങ്കെടുത്തതായി നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കൊയിലാണ്ടിയിൽ നടക്കുന്ന സി പി ഐ (എം) കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ റിപ്പോർട്ടിന് മേലുള്ള ചർച്ച പൂർത്തിയായി. വിവിധ വിഷയങ്ങളിൽ പ്രമേയവും സമ്മേളനം അംഗീകരിച്ചു.

വർഗീയതക്കും മതതീവ്രവാദത്തിനുമെതിരെ മതനിരപേക്ഷ പാരമ്പര്യം ഉയർത്തി പിടിക്കുക, തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന നയങ്ങൾ തിരുത്തുക. , മോട്ടോർ വാഹന നിയമ ഭേദഗതി പിൻവലിക്കുക, രാജ്യത്ത് വർധിച്ചു വരുന്ന ദളിത് – ആദിവാസി അടിച്ചമർത്തലുകൾക്കെതിരെ അണിനിരക്കുക, ജില്ലയിലെ കാർഷിക മേഖലയെ സംരക്ഷിക്കണം തുടങ്ങിയ പ്രമേയങ്ങളാണ് ജില്ലാ സമ്മേളനം അംഗീകരിച്ചത്.

ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബെറിഞ്ഞ കേസിൽ യഥാർത്ഥ പ്രതികളെ പിടികൂടണമെന്നാണ് പാർട്ടി നിലപാടെന്ന് നേതാക്കൾ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി. കഴിഞ്ഞ 3 വർഷത്തിനിടെ മറ്റ് പാർട്ടികളിൽ നിന്ന് 7760 പേർ സി പി ഐ (എം) ലേക്ക് വന്നിട്ടുണ്ട്.

ജില്ലയിൽ വലിയ വളർച്ചയാണ് പാർട്ടിക്കുണ്ടായതെന്നും സമ്മേളനം വിലയിരുത്തി. പുതിയ ജില്ലാ കമ്മിറ്റി, ജില്ലാ സെക്രട്ടറി തെരഞ്ഞെടുപ്പ് നാളെ നടക്കും. വൈകീട്ട് ചുകപ്പ് സേനാ മാർച്ചിന് ശേഷം ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here