തൊ‍ഴിലാളി ക്ഷേമനിധി ബോര്‍ഡ് മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ എകെ രാജന്‍റെ കള്ളക്കളി തുറന്നുകാട്ടുന്ന റിപ്പോര്‍ട്ട് പീപ്പിള്‍ ടിവി പുറത്തുവിടുന്നു; സിഇഒ അബ്ദുള്‍സലീമിന് സസ്പെന്‍ഷന്‍

തൊ‍ഴിലാളി ക്ഷേമനിധി ബോര്‍ഡിന്‍റെ മുന്‍ ഭരണസമിതിക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി ധനകാര്യ പരിശോധന റിപ്പോര്‍ട്ട് പുറത്ത് .മുന്‍ ചെയര്‍മാനും ,കോണ്‍ഗ്രസ് നേതാവുമായ എകെ രാജന്‍ ഭാര്യയുടെ പേരില്‍ കാര്‍ വാങ്ങിയ ശേഷം അതേ കാര്‍ സ്വന്തം ആ‍വശ്യത്തിനായി വാടക്കെടുത്തു.

കയര്‍ തെ‍ാ‍ഴിലാളി ക്ഷേമനിധി വിതരണം ചെയ്യാനായി സര്‍ക്കാര്‍ നല്‍കിയ പണം ക്രമവിരുദ്ധമായി ഫിക്സഡ് ഡിപ്പോസിറ്റ് ഇട്ട സം‍ഭവത്തില്‍ മുന്‍ ചീഫ് എക്സിക്യൂട്ടീവ് ഒാഫീസറെ സസ്പെന്‍ഡ് ചെയ്തു. ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത ധനകാര്യ പരിശോധന വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട് പീപ്പിളിന് ലഭിച്ചു.

കയര്‍ തൊ‍ഴിലാളികള്‍ക്ക് ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി സര്‍ക്കാര്‍ നല്‍കിയ തുകയില്‍ വകമാറ്റി ബാങ്കില്‍ നിക്ഷേപിച്ചു എന്ന് കണ്ടെത്തിയതിനെ തടുര്‍ന്നാണ് കയര്‍ ക്ഷേമനിധി ബോര്‍ഡിലെ മുന്‍ CEO യെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തത് .

സംസ്ഥാന ധനകാര്യ പരിശോധന വകുപ്പിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കയര്‍ തൊ‍ഴിലാളി ക്ഷേമനിധി ബോര്‍ഡിന്‍റെ മുന്‍ ചീഫ് എക്സിക്യൂട്ടീവ് ഒാഫീസറായ എം അബ്ദുള്‍ സലീമിനെ സസ്പെന്‍ഡ് ചെയ്തത്. കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മ്മസ്യൂട്ടീക്കല്‍സിന്‍റെ പേ‍ഴ്സണല്‍ മാനേജരായി ഇപ്പോ‍ള്‍ പ്രവര്‍ത്തിക്കുന്ന അബ്ദുള്‍ സലീമിനെ വ്യവസായ വകുപ്പാണ് സസ്പെന്‍ഡ് ചെയ്തത് .

2014 ലാണ് സസ്പെന്‍ഷന് ആധാരമായ സംഭവം നടന്നത് .സര്‍ക്കാര്‍ ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി നല്‍കിയ ഏ‍ഴ്്കോടി മുപത്തിരണ്ട് ലക്ഷം രൂപ എസ് ബിടിയുടെ അക്കൗണ്ട് തുറന്ന് നിക്ഷേപിച്ചു,ഇത് കൂടാതെ 3 കോടി രൂപ ഇന്‍ഡ്യന്‍ ഒാവര്‍സീസ് ബാങ്കില്‍ സ്ഥിര നിക്ഷേപം നടത്തുകയും ചെയ്തു.

സര്‍ക്കാരിന്‍റെ അനുമതി ഇല്ലാതെയാണ് മുന്‍ ചീഫ് എക്സിക്യൂട്ടീവ് ഒാഫീസര്‍ ഇപ്രകാരം ചെയ്തതെന്നും, സാബത്തിക വര്‍ഷത്തിന്‍റെ അവസാന ദിനം നടന്ന ഇടപാട് സംശയാപ്ദമാണെന്നും റിപ്പോര്‍ട്ടില്‍ പരാമാര്‍ശിക്കുന്നു. മുന്‍ ക്ഷേമ നിധി ബോര്‍ഡിന്‍റെ അദ്ധ്യക്ഷനും കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവുമായ എകെ രാജനെതിരെ വിജിലന്‍സ് അന്വേഷണത്തിനും പ്രസ്തുത റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുണ്ട്.

ചെയര്‍മാനായിരുന്ന എ കെ രാജന് ഉപയോഗിക്കുന്നതിനായി വാടകക്കെടുത്തിരുന്ന കാര്‍ രാജന്‍റെ ഭാര്യയുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്നതാണെന്ന ഗൗരവമേറിയ കണ്ടെത്തലും റിപ്പോര്‍ട്ടിലുണ്ട്.

ചെയര്‍മാനായിരുന്ന എകെ രാജന്‍ സ്വന്തം ഭാര്യക്ക് കാര്‍ വാടക ഇനത്തില്‍ കയര്‍ ക്ഷേമനിധി ബോര്ഡില്‍ നിന്ന് വന്‍ തുകയാണ് നല്‍കിയത് . ഇത് വ‍ഴി ക്ഷേമനിധി ബോര്‍ഡിന് 159360 രൂപ നഷ്ടം സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ എടുത്ത് പറയുന്നു.

2015 ല്‍ അവസാനിച്ച ബോര്‍ഡിന്‍റെ കാലാവധി ആറ് മാസത്തിന് ശേഷമാണ് CEO സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ട് വന്നത് .കാലവധി അവസാനിച്ച ബോര്‍ഡ് ആറ് അനധികൃതയോഗങ്ങള്‍ ചേര്‍ന്നു, സര്‍ക്കാര്‍ ഖജനാവിന് നഷ്ടം വരുത്തിയ അബ്ദുള്‍ സലീമില്‍ നിന്ന് 18 ശതമാനം പലിശ സഹിതം തുക തിരികെ പിടിക്കണമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത് .

ഒപ്പം അധികാര ദുര്‍വിനയോഗവും, സ്വജനപക്ഷപാതവും നടത്തിയ മുന്‍ ബോര്‍ഡ് ചെയര്‍മാന്‍ എകെ രാജനെതിരെ വിജിലന്‍സ് അന്വേഷണവും ശുപാര്‍ശചെയ്യുന്ന റിപ്പോര്‍ട്ടാണ് ധനകാര്യ,കയര്‍ വകുപ്പ് മന്ത്രിയായ തോമസ് ഐസക്കിന് പരിശോധന വിഭാഗം കൈമാറിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News