ആഫ്രിക്കന്‍ മണ്ണിലെ ആദ്യ പോരാട്ടത്തിന് മുമ്പെ കോഹ്‌ലിപ്പടയ്ക്ക് കാലിടറുന്നു; ധവാനു പിന്നാലെ ജഡേജയുടെ കാര്യത്തിലും ആശങ്ക; സ്റ്റെയിനും പരിക്കിന്‍റെ പിടിയില്‍

ഇന്ത്യന്‍ ക്രിക്കറ്റിന് സുവര്‍ണനേട്ടങ്ങള്‍ സമ്മാനിച്ച് കൊഹ്‌ലിയും കൂട്ടരും ദക്ഷിണാഫ്രിക്കന്‍ മണ്ണിലും വിജയന്‍ തുടരാന്‍ കച്ചകെട്ടുകയാണ്. ആദ്യ ടെസ്റ്റിന് ഒരു ദിവസം ബാക്കി നില്‍ക്കെ ഇന്ത്യന്‍ ക്യാംപില്‍ ആശങ്ക.

ശിഖര്‍ ധവാന്റെ പരിക്കിന് പിന്നാലെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ പനിയാണ് ടീം ഇന്ത്യക്ക് തലവേദനയാകുന്നത്. ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ജഡേജയ്ക്ക് പനി ബാധിച്ച വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. വെറല്‍ പനി ബാധിച്ച ഇന്ത്യന്‍ തുറുപ്പ്ചീട്ട് ദക്ഷിണാഫ്രിക്കയില്‍ ചികിത്സയിലാണ്.

24 മണിക്കൂറിനകം ജഡേജ സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മത്സര ദിവസം രാവിലെ മാത്രമേ കളിക്കുന്ന കാര്യത്തിലെ അന്തിമ തീരുമാനമുണ്ടാകുകയുള്ളുവെന്നും ബി.സി.സി.ഐ അറിയിച്ചു്.

നേരത്തെ കാലിനേറ്റ പരിക്കാണ് ധവാന് തിരിച്ചടിയായത്. എന്നാല്‍ ധവാന്‍ അതിവേഗം സുഖം പ്രാപിച്ചതായും ഫിറ്റ്‌നെസ് വീണ്ടെടുത്തതായും അധികൃതര്‍ വ്യക്തമാക്കി.

ഇന്നലെ ഇന്ത്യന്‍ സംഘത്തിനൊപ്പം ധവാന്‍ 20 മിനിറ്റോളം പരിശീലനത്തിലേര്‍പ്പെട്ടു. ആദ്യ മത്സരത്തില്‍ കളിക്കുമോയെന്ന കാര്യത്തിലെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.

അതേസമയം ദക്ഷിണാഫ്രിക്കയുടെ നമ്പര്‍ വണ്‍ ഫാസ്റ്റ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയിനിനും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. ആദ്യ മത്സരത്തില്‍ സ്‌റ്റെയിന്‍ കളത്തിലിറങ്ങില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here