കോ‍ഴിക്കോടിനെ ചെഞ്ചുവപ്പണിയിക്കാന്‍ റെഡ് വളണ്ടിയര്‍ മാര്‍ച്ച്; ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനം

സി പി ഐ (എം) കോഴിക്കോട് ജില്ലാ സമ്മേളനം കൊയിലാണ്ടിയില്‍ ഇന്ന് സമാപിക്കും. പുതിയ ജില്ലാ കമ്മിറ്റി, ജില്ലാ സെക്രട്ടറി തെരഞ്ഞെടുപ്പ് ഇന്ന്നടക്കും. വൈകീട്ട് ചുകപ്പ് വളണ്ടിയര്‍ മാര്‍ച്ചിന് ശേഷം മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ വി വി ദക്ഷിണാമൂര്‍ത്തി നഗറില്‍ ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

പുതിയ ജില്ലാ കമ്മിറ്റി അംഗങ്ങളേയും ജില്ലാ സെക്രട്ടറിയേയും തെരഞ്ഞെടുക്കുക എന്നാതാണ് സമാപന ദിവസമായ ഇന്നത്തെ പ്രധാന അജണ്ട., ഉച്ചയോടെ ഇത് പൂര്‍ത്തിയാകും. ഇതിന് മുന്നോടിയായി വിവിധ നേതാക്കള്‍ സി പി ഐ (എം) കോഴിക്കോട് ജില്ലാ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കും.

മൂന്ന് മണിയോടെ ചുകപ്പ് വളണ്ടിയര്‍ മാര്‍ച്ച് കോഴിക്കോട് – കണ്ണൂര്‍ ദേശീയ പാതയിയില്‍, കോയിലാണ്ടി ടൗണിന്റെ 2 ഭാഗത്ത് നിന്നായി ആരംഭിക്കും. മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ വി വി ദക്ഷിണാമൂര്‍ത്തി നഗറില്‍ സംഗമിക്കുന്ന മാര്‍ച്ചിന് ശേഷം 5 മണിക്ക് ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജന്‍ ഉദ്ഘാടനം ചെയ്യും.

സി പി ഐ (എം) കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പടെയുളള നേതാക്കള്‍ സമ്മേളനത്തില്‍ സംസാരിക്കും. കൊയിലാണ്ടി, പയ്യോളി, പേരാമ്പ്ര, ബാലുശ്ശേരി ഏരിയാ കമ്മിറ്റിക്ക് കീഴില്‍ വരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ മാത്രമാവും റാലിയില്‍ അണിനിരക്കുകയെന്നും നേതാക്കള്‍ അറിയിച്ചു.

വളണ്ടിയര്‍ മാര്‍ച്ച് നടക്കുന്നതിനാല്‍ ഉച്ചയ്ക്ക് ഒരു മണി മുതല്‍ കോഴിക്കോട് കണ്ണൂര്‍ ദേശീയ പാതയില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here