മുംബൈ മാളില്‍ തീപിടിത്തം; നാല് മരണം; നിരവധിപേര്‍ക്ക് പരിക്ക്

മുംബൈയില്‍ വീണ്ടും തീപിടുത്തം. അന്ധേരി മാളിലെ മൈമൂണ്‍ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ നാലു പേര്‍ മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു.അര്‍ധരാത്രി 1.30 ഓടെയായിരുന്നു സംഭവം. കെട്ടിടത്തിന്റെ നാലാം നിലയിലായിരുന്നു തീ പടര്‍ന്നത്. കാരണം അറിവായിട്ടില്ല.

ഒരാഴ്ച മുന്‍പ് മുംബൈയിലെ കമലാ മില്ലിലുണ്ടായ തീപിടുത്തത്തില്‍ 14 പേര്‍ മരിച്ചിരുന്നു. നിരവധിപേര്‍ക്ക് പരിക്കേറ്റിരുന്നു. അതിനെറയും കാരണം വ്യക്തമായിട്ടില്ല.

അന്ധേരി മാളിലെ തീപിടുത്തത്തില്‍ മരിച്ച നാലു പേരും നാലാം നിലയിലെ മുറികളില്‍ ഉറങ്ങിക്കിടന്നവരാണ്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണ്.

പരിക്കേറ്റ ഏഴുപേരില്‍ മൂന്നു പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ കൂപ്പര്‍, മുകുന്ദ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News