തോമസ് ചാണ്ടിയെ പ്രതിയാക്കി FIR സമര്‍പ്പിക്കാന്‍ വിജിലന്‍സ് ഡയറക്ടറുടെ അനുമതി; പ്രഥമികാന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കും

വയല്‍ നികത്തി റോഡ് നിര്‍മ്മിച്ചു എന്ന പരാതിയില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിയെ പ്രതിയാക്കി FIR സമര്‍പ്പിക്കാന്‍ വിജിലന്‍സ് ഡയറക്ടറുടെ അനുമതി. ഇന്ന് കോട്ടയം വിജിലന്‍സ് കോടതിയില്‍ പ്രഥമികാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും .

ഉദ്യോഗസ്ഥരുടെ അടക്കം പ്രതിയാണമെന്ന് കാട്ടി അന്വേഷണ ഉദ്യോഗസ്ഥനായ കോട്ടയം വിജിലന്‍സ് എസ് പി പ്രഥമികാന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറിയിരുന്നു . റിപ്പോര്‍ട്ട് ഇന്ന് തന്നെ സമര്‍പ്പിക്കണമെന്ന് നേരത്തെ വിജിലന്‍സ് കോടതി ഉത്തരവ് ഇട്ടിരുന്നു.

വലിയ കുളത്ത് നിന്ന് സീറോ ജട്ടിയിലേക്ക് വരുന്ന റോഡ് നിര്‍മ്മാണത്തില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുന്‍ മന്ത്രി തോമസ് ചാണ്ടിയെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും പ്രതികളാക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത് . അന്വേഷണ ഉദ്യോഗസ്ഥനായ കോട്ടയം വിജിലന്‍സ് എസ് പി ജോണ്‍സണ്‍ ജോസഫ് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് വിജിലന്‍സ് ഡയറക്ടര്‍ അംഗീകരിച്ചത് .

ഇന്ന് കേസ് പരിഗണിക്കുമ്പോള്‍ തോമസ് ചാണ്ടിയെ അടക്കം പ്രതികളാക്കിയ കാര്യം വിജിലന്‍സ് കോടതിയെ അറിയിക്കും. നടവ‍ഴി മാത്രമായിരുന്ന വീതികൂട്ടിയ ശേഷം റോഡ് നിര്‍മ്മിച്ചതില്‍ ചട്ടലംഘനം ഉണ്ടെന്നാണ് വിജിലന്‍സിന്‍റെ കണ്ടെത്തല്‍ . ഉദ്യോഗസ്ഥരുടെ ക്രമവിരുദ്ധമായ സഹായം റോഡ് നിര്‍മ്മാണത്തില്‍ ലഭിച്ചാതായും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

വയല്‍ നികത്തിയതിലോ ,റോഡ് നിര്‍മ്മാണത്തിലോ നേരിട്ട് പങ്കാളിത്വം ഇല്ലെങ്കിലും ലേക്ക് പാലസ് റിസോര്‍ട്ടിന് മുന്നിലൂടെ കടന്ന് പോകുന്ന റോഡ് നിര്‍മ്മാണത്തില്‍ തോമസ് ചാണ്ടിയുടെ ബാഹ്യ ഇടപെടല്‍ ഉണ്ടെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത് . റോഡ് നിര്‍മ്മാണത്തിന് പണം അനുവദിച്ച എം പിമാരായ പി.ജെ കുര്യന്‍ ,മുന്‍ എംപി കെ ഇ ഇസ്മെയില്‍ എന്നീവരുടെ പങ്കിനെ പറ്റി റിപ്പോര്‍ട്ടില്‍ നേരിട്ട് പരാമര്‍ശം ഉണ്ടോ എന്ന കാര്യം വ്യക്തമല്ല .

ആലപ്പു‍ഴ സ്വദേശിയായ സുഭാഷ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കേസില്‍ അന്വേഷണം നടത്താന്‍ കോട്ടയം വിജിലന്‍സ് പ്രത്യേക കോടതി നിര്‍ദ്ദേശം നല്‍കിയത് . തരിതാന്വേഷണം ഇന്ന് പൂര്‍ത്തിയാക്കണമെന്ന കോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News