മഹാരാഷ്ട്രാ പൊലീസിന്‍റെ കാവിക്കളി; ജിഗ്‌നേഷ് മേവാനിയ്ക്കും ഉമര്‍ ഖാലിദിനുമെതിരെ കേസെടുത്തു; മുംബൈയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്ന് ആരോപണം

മുംബൈ: ഗുജറാത്തിലെ യുവ നേതാവും എം എല്‍ എയുമായ ജിഗ്‌നേഷ് മേവാനി, ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവായിരുന്ന ഉമര്‍ ഖാലിദ് എന്നിവര്‍ക്കെതിരെ മഹാരാഷ്ട്രാ പൊലീസ് കേസെടുത്തു. സാമുദായിക സംഘര്‍ഷമുണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചെന്ന് ആരോപിച്ചാണ് കേസ്.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 എ, 505, 117 വകുപ്പുകള്‍ അനുസരിച്ചാണ് മേവാനിക്കും ഉമര്‍ ഖാലിദിനും എതിരെ കേസെടുത്തിരിക്കുന്നത്. മഹാരാഷ്ട്രയിലെ ദലിത് മറാത്താ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് കേസ്.

സാമുദായിക സംഘര്‍ഷമുണ്ടാക്കുന്ന വിധത്തില്‍ ഇരുവരും പ്രസംഗിച്ചെന്ന് വിശ്രാംഭാഗ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ചൂണ്ടികാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News