തോമസ് ചാണ്ടിയ്ക്കെതിരെ FIR രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണം; രണ്ടാ‍ഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി

കോട്ടയം:  മുന്‍ മന്ത്രി തോമസ് ചാണ്ടിയ്‌ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യ്ത് കേസെടുക്കണമെന്ന് കോടതി. ലേക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട പരാതിയിലാണ് കോടതി നടപടി.

കോട്ടയം വിജിലന്‍സ് കോടതിയാണ് തോമസ് ചാണ്ടിയ്‌ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന് ഉത്തരവിട്ടത്. വിജിലന്‍സിന്റെ ത്വരിതാന്വേഷണ റിപ്പോര്‍ട്ടിലാണ് കോടതി നടപടി. തോമസ് ചാണ്ടിയ്‌ക്കെതിരെ തെളിവുണ്ടെന്നായിരുന്നു വിജിലന്‍സ് കണ്ടെത്തല്‍.

രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി വിജിലന്‍സിനോട് നിര്‍ദ്ദേശിച്ചു. വിജിലന്‍സിന്റെ ശുപാര്‍ശകള്‍ കോടതി അംഗീകരിക്കുകയായിരുന്നു.

തണ്ണീര്‍ത്തട സംരക്ഷണ നിയമം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് തോമസ് ചാണ്ടിയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here