പി മോഹനന്‍മാസ്റ്റര്‍ വീണ്ടും സിപിഐഎം കോ‍ഴിക്കോട് ജില്ലാ സെക്രട്ടറി; ടിപി ബിനീഷടക്കം ജില്ലാ കമ്മിറ്റിയില്‍ ഏഴ് പുതുമുഖങ്ങള്‍

കോഴിക്കോട് : സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി മോഹനന്‍ മാസ്റ്റര്‍ തുടരും. രണ്ടാം വട്ടമാണ് മോഹനന്‍ മാസ്റ്റര്‍ ജില്ലയില്‍ പാര്‍ട്ടിയുടെ അമരക്കാരനാകുന്നത്.

ടി പി രാമകൃഷ്ണന്റെ പിന്‍ഗാമിയായി കഴിഞ്ഞ സമ്മേളനത്തിലാണ് മോഹനന്‍മാസ്റ്റര്‍ കോഴിക്കോട് ജില്ലാ സെക്രട്ടറിയായെത്തിയത്. മുന്‍ എംഎല്‍എ കെ കെ ലതികയാണ് ഭാര്യ.

എസ് എഫ് ഐ മുന്‍ സംസ്ഥാന സെക്രട്ടറിയും ഒഞ്ചിയം ഏര്യാ സെക്രട്ടറിയുമായ ടി പി ബിനീഷടക്കം ജില്ലാ കമ്മിറ്റിയില്‍ ഏഴുപേരെ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മുസാഫര്‍ അഹമ്മദ്, കെ കെ മുഹമ്മദ്, കാനത്തില്‍ ജമീല,. പിപി ചാത്തു, കെ കെ കൃഷ്ണന്‍, ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി നിഖില്‍ എന്നിവരാണ് ബിനീഷിന് പുറമെ ജില്ലാ കമ്മിറ്റിയില്‍ ഇടംപിടിച്ചത്.

43 അംഗ ജില്ലാ കമ്മിറ്റിയെ എതിരില്ലാതെ തെരഞ്ഞെടുക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel