കാമുകിയെ കാണാന്‍ പര്‍ദ്ദ ധരിച്ച് പതിനേഴുകാരനായ കാമുകന്‍ എത്തി; പിന്നീട് സംഭവിച്ചത് ഇതാണ്

പെരുമ്പാവൂര്‍: പര്‍ദ്ദ ധരിച്ച് കാമുകിയെ കാണാന്‍ പോകുന്നതിനിടെ പ്ലസ്് ടു വിദ്യാര്‍ത്ഥി നാട്ടുകാരുടെ പിടിയിലായി. എറണാകുളം ജില്ലയിലെ പോഞ്ഞാശേരിയിലായിരുന്നു സംഭവം. വീട്ടില്‍ ആരുമില്ലെന്ന കാമുകിയുടെ സന്ദേശത്തെത്തുടര്‍ന്ന് കാമുകന്‍ പര്‍ദ്ദ ധരിച്ച് കാമുകിയെ കാണാനായി പോകുകയായിരുന്നു. സൂഹൃത്തിന്റെ ബൈക്കില്‍ കാമുകിയുടെ വീടിന് മുന്നില്‍ എത്തി.

എന്നാല്‍ പരിചയമില്ലാത്ത സ്ത്രീയെ കണ്ട് അയല്‍വാസിയായ വീട്ടമ്മ പരിചയപ്പെടാന്‍ എത്തുകയായിരുന്നു. പുരുഷ ശബ്ദത്തില്‍ സംസാരിച്ചതാണ് കാമുകന് പണിയായത്. വീട്ടമ്മ ബഹളം വെച്ചതോടെ കാമുകന്‍ കൂട്ടുകാരന്റെ ബൈക്കില്‍ കയറി രക്ഷപ്പെട്ടു. എന്നാല്‍ നാട്ടുകാര്‍ നല്‍കിയ വിവത്തിന്റെ അടിസ്ഥാനത്തില്‍ പോഞ്ഞാശ്ശേരിയില്‍ നിന്നും ഇവരെ പിടികൂടുകയായിരുന്നു.

ഓടിക്കൂടിയ നാട്ടുകാരില്‍ ചിലര്‍ സൂചന നല്‍കിയതിനെത്തുടര്‍ന്ന് പോഞ്ഞാശ്ശേരിയില്‍ കാത്തുനിന്നവര്‍ ബൈക്കില്‍ രക്ഷപെടാന്‍ ശ്രമിച്ച പര്‍ദ്ദാക്കാരനെ തടഞ്ഞുവച്ചു. തുടര്‍ന്നാണ് സത്യാവസ്ഥ പുറത്തായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News