കെഎസ്ആര്‍ടിസിയെ സംസ്ഥാന സര്‍ക്കാര്‍ കൈവിടില്ല; സര്‍ക്കാര്‍ സഹായിക്കില്ലെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതം: തോമസ് ഐസക്

കെഎസ്ആര്‍ടിസിയെ സംസ്ഥാന സര്‍ക്കാര്‍ കൈവിടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. അടുത്ത സാമ്പത്തിക വര്‍ഷം 1000 കോടി രൂപയുടെ ഗ്രാന്റ് നല്‍കും. 2 വര്‍ഷത്തിനുള്ളില്‍ കെഎസ്ആര്‍ടിസിയെ നഷ്ടത്തിലും ലാഭത്തിലുമല്ലാത്ത നിലയിലെക്കെത്തിക്കാനുള്ള പാക്കേജാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. പൊതുമേഖലയെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ നയമെന്നും ധനമന്ത്രി വ്യക്തമാക്കി.

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഇനി സഹായിക്കില്ല എന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ കൈവിടില്ല എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഡിസംബര്‍ മാസത്തിലെ ശമ്പള വിതരണത്തിനായി കഴിഞ്ഞ ദിവസം നല്‍കിയ 70 കോടി രൂപയെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ നേരിട്ടും അല്ലാതെയുമായി 1500 കോടി രൂപയാണ് കെഎസ്ആര്‍ടിസിയെ ക്ക് നല്‍കിയിട്ടുള്ളത്. ഇതില്‍ 630 കോടി രൂപ സര്‍ക്കാര്‍ നേരിട്ട് നല്‍കിയ ധനസഹായമാണ്. അടുത്ത സാമ്പത്തിക വര്‍ഷം 1000 കോടി രൂപയുടെ ഗ്രാന്റ് സര്‍ക്കാര്‍ നല്‍കുമെന്നും ഐസക് വ്യക്തമാക്കി.

കെഎസ്ആര്‍ടിസിയെ യുടെ വരുമാനം വര്‍ധിപ്പിച്ച് ചെലവ് ചുരുക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. 2 വര്‍ഷം കൊണ്ട് ലാഭത്തിലും നഷ്ടത്തിലുമല്ലാത്ത അസവ്ഥയിലെക്ക് കെഎസ്ആര്‍ടിസിയെ യെ എത്തിക്കുന്നതിനു വേണ്ടിയുള്ള സമഗ്രമായ പുനരുദ്ധാരണ പാക്കേജാണ് ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ നടപ്പാക്കുന്നത്.

വായ്പകള്‍ പുനര്‍ രൂപീകരിക്കുന്നതിനു വേണ്ടി ബാങ്കുകളുമായി ധാരണയിലെത്തിയെന്നും ധനമന്ത്രി പറഞ്ഞു. ഏതായാലും പൊതുമേഖലയെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ നയമെന്നും ധനമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News