എകെ ആന്‍റണിയുടെ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി; അന്വേഷണം പുരോഗമിക്കുന്നു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ എ.കെ ആന്റണിയുടെ ഡ്രൈവറെ ആത്മഹത്യ നിലയിൽ കണ്ടെത്തി. ആന്റണിയുടെ ദല്‍ഹിയിലെ ഡ്രൈവര്‍ ഉത്തര്‍പ്രദേശ് കാണ്‍പൂര്‍ സ്വദേശി സഞ്ജയ് സിംഗ് (35)ആണ് മരിച്ചത്.

ഡൽഹി ജന്തർ മന്ദർ റോഡിലുള്ള ആന്റണിയുടെ വസതിയോടു ചേർന്നുള്ള സർവീസ് ക്വാർട്ടേഴ്സിലാണ് സഞ്ജയ് സിങ് ജീവനൊടുക്കിയത്.

പതിവു സമയത്തും എഴുന്നേൽക്കാത്തത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വീട്ടിലെ ജോലിക്കാർ വാതിലിൽ മുട്ടി നോക്കിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ബലം പ്രയോഗിച്ച് വാതിൽ തുറന്നപ്പോഴാണ് സഞ്ജയ് സിങ്ങിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

വെളളിയാ‍ഴ്ച രാവിലെയായിരുന്നു സംഭവം . ദല്‍ഹിയില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ആന്റണിയുടെ ഡ്രൈവറായി ജോലി നോക്കി വരികയായിരുന്നു സഞ്ജയ് സിംഗ്.

ദല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News