ആമസോണില്‍ വലിയ തരംഗം സൃഷ്ടിച്ച് 10.or D : ‍1; മിനിറ്റുകൊണ്ട് 300,000 ബുക്കിംഗ്

ആമസോണില്‍ വലിയ തരംഗം സൃഷ്ടിക്കുകയാണ് 10.or D. കുറഞ്ഞ ചിലവിൽ വിപണി കീ‍ഴടക്കാന്‍ ഇറങ്ങിയ ഈ ഫോണിന് ‍1 മിനിറ്റുകൊണ്ട് ഏകദേശം 300,000 ബുക്കിംഗ് ആണ് നടന്നത്. 4999 രൂപമുതല്‍ 5999 രൂപവരെയാണ് ഇതിന്റെ വിലവരുന്നത് .

5.2 ഇഞ്ചിന്റെ HD ഡിസ്പ്ലേയുള്ള ഈ ഫോണ്‍ 1.4GHz സ്നാപ്ഡ്രാഗണ്‍ 425 പ്രോസസറിലാണ് പ്രവർത്തിക്കുന്നത്. .2ജിബിയുടെ റാം കൂടാതെ 3 ജിബിയുടെ റാം എന്നിങ്ങനെ രണ്ടുമോഡലുകളാണ് എത്തുന്നത്. ആന്‍ഡ്രോയിഡ് 7.1.2 നുഗഡ്ഡിലാണ് ഇതിന്റെ ഓ എസ് പ്രവര്‍ത്തിക്കുന്നത്.

13 മെഗാപിക്സലിന്റെ പിന്‍ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുന്‍ ക്യാമറയും ഇതിനുണ്ട് .3500mAh ന്റെ ബാറ്ററി ലൈഫും ഈ മോഡലുകള്‍ കാഴ്ചവെക്കുന്നുണ്ട് .ഒറ്റചാര്‍ജില്‍ 2 ദിവസംവരെ ബാറ്ററി ബാക്ക് അപ്പ് ആണ് കമ്ബനി വാഗ്ദാനം ചെയ്യുന്നത് .
10.or Dയെ സംബദ്ധിച്ചടത്തോളോം ഒരു വലിയ നേട്ടമാണ് കൈവരിച്ചത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News