രാജ്യം കണ്ട ഏറ്റവും ഭാരമേറിയ ഉപഗ്രഹം വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒ

രാജ്യം ഇതുവരെ നിര്‍മിച്ചതില്‍ വച്ച് ഏറ്റവും ഭാരമേറിയ ഉപഗ്രഹം വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒ തയ്യാറെടുക്കുന്നു. ടെലികോം മേഖലയ്ക്ക് വന്‍ കുതിപ്പുണ്ടാക്കുമെന്ന് കരുതുന്ന ആറ് ടണ്‍ ഭാരമുള്ള ജിസാറ്റ് 11 എന്ന ഉപഗ്രഹം ഇന്റര്‍നെറ്റ് സേവനങ്ങള്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിക്ഷേപിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ജിസാറ്റ് 11 വിക്ഷേപിക്കുന്നത്
ഇന്ത്യയിലെ ടെലികോം രംഗത്ത് തന്നെ വലിയമാറ്റങ്ങള്‍ക്ക് ഇത് വ‍ഴിവെയ്ക്കുമെന്നാണ് വിലയിരുത്തൽ. ഉപഗ്രഹത്തില്‍ അധിഷ്ടിതമായ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കായുള്ള ജിസാറ്റ്11 ഇന്ത്യയുടെ ഗ്രാമീണ മേഖലയെ ഡിജിറ്റല്‍ വല്‍ക്കരിക്കുന്നതിന് സഹായകമാവും.

ഫ്രഞ്ച് എരിയന്‍ 5 റോക്കറ്റ് ഉപയോഗിച്ചായിരിക്കും വിക്ഷേപണം. തെക്കന്‍ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയിലെ കുറൂവില്‍ വച്ചായിരിക്കും വിക്ഷേപണം. എന്നാൽ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. നിര്‍മ്മാണം പൂര്‍ത്തിയായ ഉപഗ്രഹം ഫ്രഞ്ച് ഗയാനയിലെ കെയ്റോയിലേക്ക് കൊണ്ടുപോവാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.

500 കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച ഈ ഉപഗ്രഹത്തിന് നാല് മീറ്റര്‍ നീളത്തില്‍ നിര്‍മ്മിച്ച നാല് സോളാര്‍ പാനലുകൾ ഉൾപ്പടെ ഉയര്‍ന്ന മേല്‍ക്കൂരയുള്ള ഒരു മുറിയുടെ അത്രയും വലിപ്പവുമുണ്ട്. ഇന്ത്യ ഇതുവരെ വിക്ഷേപിച്ച എല്ലാ വാര്‍ത്താവിനിമയ ഉപഗ്രങ്ങളുടെ ആകെ ശേഷിയ്ക്ക് തുല്യമാണ് ജിസാറ്റ്11. കൂടാതെ 30 ക്ലാസിക്കല്‍ ഓര്‍ബിറ്റിങ് ഉപഗ്രഹങ്ങളെ പോലെയാണ് ഈ ഉപഗ്രഹത്തിന്‍റെ ഘടനയെന്നാണ് റിപ്പോർട്ടുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News