വിവാഹം ചെയ്ത ശേഷം വഞ്ചിച്ചു; പ്രമുഖ നടനെതിരെ പരാതിയുമായി നടി രംഗത്ത്; ഇരുവരും ഒരേ ചിത്രത്തില്‍ അഭിനയിച്ചവര്‍

വിവാഹം ചെയ്ത ശേഷം വഞ്ചിച്ച് കടന്നുകളഞ്ഞ് മറ്റൊരു സ്തീയെ വിവാഹം ചെയ്തു.നടനെതിരെ പരാതിയുമായി പ്രമുഖ കന്നട നടി രംഗത്ത്. ‘നമിത ഐ ലവ് യൂ എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ച താരങ്ങളാണ് പരാതിക്കാരിയും ആരോപണ വിധേയനായ അമിത്തും.

‘നമിത ഐ ലവ് യൂ എന്ന ചിത്രത്തില്‍ ഒരുമിച്ചഭിനയിച്ച ഇരുവരും 2013 ല്‍ പ്രണയിച്ച് വിവാഹം ചെയ്തിരുന്നു. എന്നാല്‍ 2016 ല്‍ നടന്‍ ഇവരെ ഉപേക്ഷിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം യാദൃശ്ചികമായി നടിയും അമിത്തും കണ്ടുമുട്ടി. എന്നാല്‍ ഇരുവരും തമ്മില്‍ വഴക്കും ഏറെ നേരം വാക്കേറ്റമുണ്ടായി.

ഇതേത്തുടര്‍ന്ന് നടി അമിത്തിനെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വിവാഹം കഴിച്ച് തന്നെ ലൈംഗികമായി ചൂഷണം ചെയ്ത ശേഷം തിരിഞ്ഞുനോക്കാതെ ഉപേക്ഷിച്ച് കടന്നുകളഞ്ഞെന്നാണ് പരാതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here