വേറിട്ട അവതരണ ശൈലിയുമായി ‘നാം മുന്നോട്ട്’ ടൈറ്റില്‍ സോംഗ്

മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടിന്റെ ടൈറ്റില്‍ സോംഗ് അവതരണത്തിലെ പുതുമകൊണ്ട് ശ്രദ്ധേയമാകുന്നു.

സമകാലിക കേരളീയ സാമൂഹ്യസാംസ്‌കാരിക പൊതുജീവിതത്തിന്റെ കാഴ്ചകളും സൂക്ഷ്മാംശങ്ങളുമാണ് ഗാനത്തിന്റെ ഉള്ളടക്കം.

ദേശീയസംസ്ഥാന പുരസ്‌കാരങ്ങളിലൂടെ ശ്രദ്ധേയനായ അജന്‍ ആര്‍ എസാണ് വേറിട്ട നിര്‍മ്മാണശൈലികൊണ്ട് പാട്ടിനു ജീവന്‍ നല്‍കിയത്.

അജന്‍ സംവിധായകനായ ‘മ്യൂസിക് മോജോ’ എന്ന സംഗീത പരിപാടിയും ‘നവ കേരളം’ ഗാനവും ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.

റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് സൂരജ് എസ്.കുറുപ്പ് സംഗീതം നല്‍കിയ ഗാനം സംസ്ഥാന സര്‍ക്കാരിനുവേണ്ടി
സിഡിറ്റാണ് നിര്‍മ്മിച്ചത്. ഗാനത്തിന്റെ എഡിറ്റ് സംസ്ഥാന പുരസ്‌കാര ജേതാവായ മനോജാണ്. മുഖ്യ ഛായാഗ്രഹണം വിപിന്‍ ചന്ദ്രനും സഹ ഛായാഗ്രാഹകര്‍ മഹേഷ് എസ് ആറും വിഷ്ണുവും.

സൗണ്ട് ഡിസൈനര്‍ പ്രശാന്ത് വല്‍സാജി.സഹസംവിധായകന്‍ ഫെബിന്‍ മുഹമ്മദ്. സിറാജ് ഷായാണ് നവകേരളംനാം മുന്നോട്ട് ഗാനങ്ങളുടെ പ്രൊജക്റ്റ് ഡിസൈനര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News