പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസ്; സുരേഷ് ഗോപിക്ക് മുന്‍കൂര്‍ ജാമ്യം

കൊച്ചി: വ്യാജരേഖകളുണ്ടാക്കി പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്‌തെന്ന കേസില്‍ ബിജെപി എംപിയും നടനുമായ സുരേഷ് ഗോപിക്ക് മുന്‍കൂര്‍ ജാമ്യം.

ഹൈക്കോടതിയാണ് മുന്‍കൂര്‍ജാമ്യം അനുവദിച്ചത്. ഒരുലക്ഷം രൂപ ബോണ്ടും തുല്യതുകക്കുള്ള രണ്ട് ആള്‍ ജാമ്യവും നല്‍കണമെന്നും ശനിയാഴ്ചകളില്‍ അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകണമെന്നുമുള്ള വ്യവസ്ഥയിലാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

രണ്ട് ആഡംബര വാഹനങ്ങള്‍ സുരേഷ് ഗോപി വ്യാജരേഖയുണ്ടാക്കി പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചുവെന്ന കേസിലാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.

സുരേഷ് ഗോപിയോട് രേഖകള്‍ ഹാജരാക്കാന്‍ ക്രൈംബ്രാഞ്ച് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതെ തുടര്‍ന്ന് സുരേഷ് ഗോപി െ്രൈകംബ്രാഞ്ചിന് മുന്നില്‍ ഹാജരായി വിശദീകരണം നല്‍കിയിരുന്നു.

താന്‍ നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്നും പുതുച്ചേരിയിലെ വാടക വീടിന്റെ വിലാസത്തിലാണ് വാഹനം വാങ്ങിയതെന്നും ഈ വാഹനം കേരളത്തില്‍ ഉപയോഗിക്കാറില്ലെന്നുമായിരുന്നു സുരേഷ് ഗോപിയുടെ വാദം. എന്നാല്‍ ഹാജരാക്കിയ രേഖകളില്‍ വ്യക്തതക്കുറവുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.

ഇതിനു പുറമെ സംസ്ഥാന സര്‍ക്കാറിന് നല്‍കേണ്ട ഭീമമായ നികുതി വെട്ടിച്ചതിനും വിശദീകരണം തൃപ്തികരമല്ലെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതിനിടെയാണ് മുന്‍കൂര്‍ജാമ്യം തേടി സുരേഷ്‌ഗോപി ഹൈക്കോടതിയെ സമീപിച്ചത്.

മുന്‍കൂര്‍ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ കോടതിയില്‍ എതിര്‍ത്തിരുന്നു. അന്വേഷണവുമായി സഹകരിക്കാന്‍ താന്‍ തയ്യാറാണെന്ന് സുരേഷ് ഗോപി കോടതിയെ അറിയിച്ചിരുന്നു. താന്‍ നേരത്തെ ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ടെന്നും സുരേഷ്‌ഗോപി കാടതിയെ ബോധിപ്പിച്ചിരുന്നു.

വിശദമായ വാദം കേട്ട കോടതി സുരേഷ്‌ഗോപിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവിടുകയായിരുന്നു. ഒരു ലക്ഷം രൂപ ബോണ്ട് കെട്ടിവെക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ശനിയാഴ്ചകളില്‍ രാവിലെ 10നും 12നും ഇടക്ക് അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകണമെന്നും അന്വേഷണത്തില്‍ സുരേഷ് ഗോപി ഇടപെടരുതെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News