മോദിക്ക് സാനിട്ടറി നാപ്കിന്‍ അയച്ചുകൊടുത്ത് പ്രതിഷേധം

ആര്‍ത്തവകാല ശുചിത്വത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ സാനിട്ടറി നാപ്കിനുകളില്‍ എഴുതി അത് പ്രധാനമന്ത്രിക്ക് അയച്ചുകൊടുത്ത് വേറിട്ട പ്രതിഷേധവുമായി ഒരുകൂട്ടം സാമൂഹ്യ പ്രവര്‍ത്തകര്‍.

സാനിട്ടറി നാപ്കിനുകള്‍ക്ക് 12 ശതമാനം ജി എസ് ടി ഏര്‍പ്പെടുത്തിയതിലുള്ള പ്രതിഷേധം അറിയിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് സ്ത്രീകളെ കൊണ്ട് നരേന്ദ്ര മോദിക്ക് നാപ്കിനുകളില്‍ കത്തെ‍ഴുതിക്കുന്നത്. ഇത്തരത്തില്‍ കുറിപ്പുകള്‍ എഴുതിയ ആയിരം നാപ്കിനുകള്‍ ശേഖരിച്ച ശേഷമാകും പ്രധാനമന്ത്രിക്ക് അയച്ചുകൊടുക്കുക.

സാനിട്ടറി നാപ്കിനുകളെ ജി എസ് ടിയില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യപ്പെട്ട് വേറിട്ട പ്രതിഷേധം നടത്തുന്നത് മധ്യപ്രദേശിലെ ഗ്വാളിയോറില്‍നിന്നുള്ള സമൂഹിക പ്രവര്‍ത്തകരാണ്. ഒരാ‍ഴ്ച മുമ്പാരംഭിച്ച ക്യാമ്പയിന് സാമൂഹികമാധ്യമങ്ങളില്‍ വന്‍പിന്തുണ ലഭിക്കുന്നുണ്ട്.

ആഡംബര വസ്തു എന്നപോലെ 12 ശതമാനം ജി എസ് ടിയുടെ കീഴിലാണ് ഇപ്പോള്‍ സാനിട്ടറി നാപ്കിനുകളുള്ളത്. നാപ്കിനുകള്‍ക്ക് സബ്‌സിഡി നല്‍കേണ്ടതിന് പകരമാണ് ഉയര്‍ന്ന ജി എസ് ടി ഈടാക്കുന്നത്. ഇത്രനെതിരെയാണ് ഈ ക്യാമ്പയിന്‍. മാര്‍ച്ച് മൂന്നോടെ ആയിരം നാപ്കിനുകള്‍ പ്രധാനമന്ത്രിക്ക് അയയ്ക്കുമെന്നും ക്യാമ്പയിന്‍ അംഗം ഹരിമോഹന്‍ പറഞ്ഞു. സാനിട്ടറി നാപ്കിനുകള്‍ സൗജന്യമായി ലഭ്യമാക്കണമെന്ന ആവശ്യവും ക്യാമ്പയിന്‍ ഉയര്‍ത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here