കറുപ്പ് നിറം രോഗമാണെന്ന് പതഞ്ജലി; പ്രതിഷേധം ശക്തമായതോടെ തെറ്റ് ഏറ്റുപറഞ്ഞ് രാം ദേവ് – Kairalinewsonline.com
Featured

കറുപ്പ് നിറം രോഗമാണെന്ന് പതഞ്ജലി; പ്രതിഷേധം ശക്തമായതോടെ തെറ്റ് ഏറ്റുപറഞ്ഞ് രാം ദേവ്

വരണ്ട ചര്‍മ്മം, മുഖക്കുരു എന്നിവയ്‌ക്കൊപ്പമാണ് പതഞ്ജലി പരസ്യത്തില്‍ തൊലിയുടെ കറുപ്പ് നിറത്തെയും ഉള്‍പ്പെടുത്തിയത്

കറുപ്പ് നിറം രോഗമാണെന്ന് പതഞ്ജലി പരസ്യം. പതഞ്ചലിയുടെ ഫെയര്‍നസ്സ് ക്രീം തേച്ചാല്‍ ആ രോഗം ഭേദപ്പെടുത്താമെന്നും പരസ്യം പറയുന്നു. ഡിസംബര്‍ മാസത്തില്‍ ചില ഇംഗ്ളീഷ് പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച പരസ്യത്തിലാണ് ഈ വാചകം. സംഭവം വിവാദമായതോടെ ഇത് തര്‍ജ്ജമയിലെ പി‍ഴവാണെന്ന് പറഞ്ഞ് രാം ദേവ് ട്വീറ്റ് ചെയ്തു.

വരണ്ട ചര്‍മ്മം, മുഖക്കുരു എന്നിവയ്‌ക്കൊപ്പമാണ് പതഞ്ജലി പരസ്യത്തില്‍ തൊലിയുടെ കറുപ്പ് നിറത്തെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. പതഞ്ജലിയുടെ നടപടിക്കെതിരേ സോഷ്യല്‍ മീഡിയ ഒന്നടങ്കം വിമര്‍ശനം അഴിച്ചുവിട്ടതോടെയാണ് വിശദീകരണവുമായി രാംദേവ് എത്തിയത്.

നിറത്തിന്റെ അടിസ്ഥാനത്തിലുള്ള വേര്‍തിരിവുകളെ താന്‍ അംഗീകരിക്കുന്നില്ലെന്നും എപ്പോഴും സ്വാഭാവിക നിറം നിലനിര്‍ത്തുന്നതിനെക്കുറിച്ചാണ് താന്‍ സംസാരിക്കുള്ളതെന്നും ട്വിറ്ററിലൂടെ രാംദേവ് പറഞ്ഞു.

പതഞ്ജലിയുടെ ക്രീം തേക്കുന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും അത് നൂറു ശതമാനം പ്രകൃതിദത്തമാണെന്നുമാണ് പരസ്യത്തില്‍ അവകാശപ്പെടുന്നത്.

To Top