കൊച്ചിയിലെ ആള്‍ക്കൂട്ടം അധപതിച്ചോ; വിക്രമിനെ സാക്ഷിയാക്കി തമന്നയ്‌ക്കെതിരെ അശ്ലീല കമന്റുകളുമായി ആക്രമണം; വീഡിയോ - Kairalinewsonline.com
ArtCafe

കൊച്ചിയിലെ ആള്‍ക്കൂട്ടം അധപതിച്ചോ; വിക്രമിനെ സാക്ഷിയാക്കി തമന്നയ്‌ക്കെതിരെ അശ്ലീല കമന്റുകളുമായി ആക്രമണം; വീഡിയോ

ലിഫ്റ്റില്‍ പ്രവേശിക്കാന്‍ കാത്ത് നില്‍ക്കെയായിരുന്നു സംഭവം

കൊച്ചി: കേരളത്തിന് തന്നെ നാണക്കേടുണ്ടാക്കുന്ന സംഭവമാണ് കൊച്ചിയില്‍ അരങ്ങേറിയത്. ചിയാന്‍ വിക്രം നായകനായെത്തുന്ന തമിഴ് ചിത്രം സ്‌കെച്ചിന്റെ പ്രൊമോഷനായി കൊച്ചിയിലെത്തിയ നടി തമന്നയ്‌ക്കെതിരെ അശ്ലീല കമന്റുകളുമായി വലിയ തോതിലുള്ള ആക്രമണമാണ് നടന്നത്.

കൂകി വിളിച്ചും, അശ്ലീല കമന്റുകള്‍ പാസാക്കിയുമുള്ള ആരാധകരുടെ ആഭാസം എല്ലാ അതിര്‍ത്തിയും കടക്കുന്നതായിരുന്നു. പ്രൊമോഷന്‍ പരിപാടികള്‍ കഴിഞ്ഞ് ലിഫ്റ്റില്‍ പ്രവേശിക്കാന്‍ കാത്ത് നില്‍ക്കെയായിരുന്നു സംഭവം. ആരാധകരുടെ പെരുമാറ്റം അതിര് വിട്ടതോടെ തമന്ന ക്ഷുഭിതയായി.

ഒപ്പമുണ്ടായിരുന്ന വിക്രവും മറ്റ് സഹായികളും ജനകൂട്ടത്തെ നിയന്ത്രിക്കാന്‍ ഏറെ ബുദ്ധിമുട്ടി. കൊച്ചിയിലെ ഒബ്‌റോണ്‍ മാളിലായിരുന്നു സംഭവം. ഇതിന്റെ വീഡിയോ വലിയ തോതില്‍ ചര്‍ച്ചയായിട്ടുണ്ട്.

To Top