തൃപ്പൂണിത്തുറയില്‍ വീട്ടുകാരെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഘത്തിലെ മൂന്ന് പേര്‍ ദില്ലിയില്‍ പിടിയില്‍

തൃപ്പൂണിത്തുറ എരൂരില്‍ വീട്ടുകാരെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഘത്തിലെ മൂന്ന് പേര്‍ ദില്ലിയില്‍ പിടിയില്‍. കേരള-ദില്ലി പൊലീസ് നടത്തിയ സംയുക്ത അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇവരെ ഞായറാ‍ഴ്ച കേരളത്തിലെത്തിക്കും.
ഉത്തരേന്ത്യന്‍ സ്വദേശികളായ അര്‍ഷാദ്, ഷെഹ്ഷാദ്, റോണി എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ ഒരാള്‍ മ്യാന്‍മര്‍ സ്വദേശിയാണെന്നാണ് വിവരം. ഇതില്‍ അര്‍ഷാദാണ് കവര്‍ച്ചയിലെ സൂത്രധാരനെന്ന് പൊലീസ് പറയുന്നു.
അര്‍ഷാദിനെ ദില്ലിയിലെ ദില്‍ഷാദ് ഗാര്‍ഗന് സമിപമുളള വീട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാളില്‍ നിന്നും കവര്‍ച്ച ചെയ്യപ്പെട്ട ആഭരണങ്ങളില്‍ വലിയ പങ്കും കണ്ടെത്താനായിട്ടുണ്ട്. ദില്ലി-കേരള പൊലീസ് നടത്തിയ സംയുക്ത അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. പ്രതികളെ ഞായറാ‍ഴ്ചയോടെ കേരളത്തിലെത്തിക്കും.
ഡിസംബര്‍ 14ന് അര്‍ധരാത്രിക്ക് ശേഷമാണ് തൃപ്പൂണിത്തുറ എരൂരില്‍ ആനന്ദകുമാറടക്കം അഞ്ചംഗ കുടുംബത്തെ കെട്ടിയിട്ട ശേഷം വന്‍ കവര്‍ച്ച നടത്തിയത്. 50 പവനും മൊബൈല്‍ ഫോണും പണവും അടക്കം കവര്‍ച്ച ചെയ്തു. എറണാകുളം പുല്ലേപ്പടിയില്‍ സമാനമോഷണം നടന്നതിന് പിന്നാലെയായിരുന്നു നഗരത്തെ ഞെട്ടിച്ച മറ്റൊരു കവര്‍ച്ചയും നടന്നത്.
പ്രതികളെന്ന് സംശയിക്കുന്ന 11 പേരുടെ സിസിടിവി ദൃശ്യങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും തൃ-പ്പൂണിത്തുണറയിലെ സിനിമാ തിയേറ്ററികളില്‍ നിന്നും പൊലീസ് ശേഖരിച്ചിരുന്നു. കൂടാതെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് ഒരു കോടിയോളം ഫോണ്‍ രേഖകളും പൊലീസ് പരിശോധിച്ചിരുന്നു.
തുടര്‍ന്നാണ് കവര്‍ച്ചക്കേസ് അന്വേഷിക്കാന്‍ നി.യോഗിച്ച 10 അംഗ സംഘം അന്യസംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. 11 പേരില്‍ മൂന്ന് പേര്‍ മാത്രമാണ് ഇപ്പോള്‍ പിടിയിലായത്. ബാക്കിയുളളവര്‍ക്കായുളള അന്വേഷണവും പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News