ഐഎസ്ആര്‍ഒ യുടെ തലപ്പത്ത് റോക്കറ്റ്മാന്‍ ശിവന്‍

ഐഎസ്ആര്‍ഒയുടെ ചെയര്‍മാനായി പ്രശസ്ത ശാസ്ത്രജ്ഞന്‍ കെ.ശിവനെ നിയമിച്ചു. ജനുവരി 14 ന് കാലാവധി അവസാനിക്കുന്ന എ എസ് കിരണ്‍ കുമാറിന് പകരക്കാരനായാണ് ശിവന്‍ ഐഎസ്ആര്‍ഒയുടെ തലപ്പത്തെത്തുന്നത്.

മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശിയാണ് ശിവന്‍. നിലവില്‍ വിക്രം സാരാഭായ് ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു അദ്ദേഹം.

1980ല്‍ മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടി. എയ്‌റോസ്‌പേസ് എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദവും സ്വന്തമാക്കിയിട്ടുണ്ട്.

ബോംബെ ഐഐടിയില്‍ നിന്ന് 2006ല്‍ എയ്‌റോസ്‌പേസ് എന്‍ജിനീയറിങ്ങില്‍ പിഎച്ച്ഡിയും പൂര്‍ത്തിയാക്കി. 1982ലാണ് ഐഎസ്ആര്‍ഒയിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News