നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് അടൂർ പ്രകാശ് നൽകിയ പട്ടയങ്ങളെല്ലാം വ്യാജം; കണ്ണില്‍ പൊടിയിട്ടുള്ള കള്ളക്കളിക്ക് പിണറായി സര്‍ക്കാരിന്‍റെ കടുത്ത നടപടി; തെളിവുകള്‍ പീപ്പിള്‍ ടിവി പുറത്തുവിടുന്നു

പത്തനംതിട്ട കോന്നിയിൽ കനാൽ പുറമ്പോക്കിൽ താമസിക്കുന്നവർക്ക് നൽകിയ പട്ടയവും വ്യാജം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് അടൂർ പ്രകാശ് നൽകിയ 55 വ്യാജ പട്ടയങ്ങളും സർക്കാർ റദ്ദാക്കി. ഉത്തരവിന്റെ പകർപ്പ് പീപ്പിളിന് ലഭിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് അടൂർ പ്രകാശ് കോന്നി മണ്ഡലത്തിൽ നിയമം ലംഘിച്ച് പട്ടയങ്ങൾ വിതരണം ചെയ്തത്. കലഞ്ഞുർ കൂടൽ വില്ലേജുകളിലെ കെ.ഐ.പി കനാൽ പുറമ്പോക്കിലെ താമസക്കാർക്ക് നൽകിയ 55 പട്ടയങ്ങൾ വ്യാജമാണെന്ന് കണ്ടെത്തിയതോടെ സർക്കാർ റദ്ദാക്കി.

നിലവിലെ നിയമപ്രകാരം കനാൽ, തോട് പുറമ്പോക്കുകൾ പതിച്ചു കൊടുക്കുവാൻ നിയമം അനുശാസിക്കുന്നില്ല. മാത്രമല്ല ഇത് തദ്ദേശസ്ഥാപനങ്ങളുടെ അധികാര പരിധിയിൽ വരുന്നതുമാണ്.

ഇതെല്ലാം ലംഘിച്ചതായി മന്ത്രി സദാ ഉപസമിതി കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ 55 പട്ടയങ്ങൾ കൂടി റദ്ദാക്കിയത്. ഇതു സംബന്ധിച്ച ഉത്തരവ് റവന്യൂ വകുപ്പ് പുറത്തിറക്കി.

വനം വകുപ്പിന്റെ അനുമതിയില്ലാതെ വിതരണം ചെയ്ത 1843 പട്ടയങ്ങൾക്രമപ്രകാരമല്ലന്ന് കണ്ടെത്തിയതിനെ തുടർന്ന് ജില്ലാ കളക്ടർ പട്ടയം റദ്ദു ചെയ്യാൻ നേരത്തെ ഉത്തരവ് നൽകിയിരുന്നു.

ഇതേ തുടർന്ന് കോന്നി തഹസീൽദാരാണ് പട്ടയങ്ങൾ റദ്ദുചെയ്തത്..ഇതിനു പിന്നാലെയാണ് 55 പട്ടയങ്ങൾ കൂടി വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് സർക്കാർ റദ്ദാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here