ലാവ്‌ലിന്‍ കേസിലെ പ്രതികളുടെ വിചാരണയ്ക്ക് സുപ്രിംകോടതിയുടെ സ്‌റ്റേ; സിബിഐ ഹര്‍ജിയില്‍ പിണറായി അടക്കം മൂന്ന് പേര്‍ക്ക് നോട്ടീസ്

ലാവ്‌ലിന്‍ കേസിലെ മൂന്ന് പ്രതികളുടേയും വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനടക്കം മൂന്ന് പേരെ കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സ്റ്റേ.എല്ലാവര്‍ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു.

തെളിവുകളുടെ അടിസ്ഥാനത്തില്‍ അല്ലാതെ ചിലരെ തിരഞ്ഞ് പിടിച്ച് കേസിലുള്‍പ്പെടുത്തുകയാണ് സിബിഐ ചെയ്തതെന്ന് ചൂണ്ടികാട്ടിയാണ് കേരള ഹൈക്കോടതി ലാവിലില്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനയടക്കം മൂന്ന് പേരെ കുറ്റവിമുക്തരാക്കിയത്.

ഇതിനെതിരെ സിബിഐ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി സ്വാഭാവിക നടപടിക്രമത്തിന്റെ ഭാഗമായി എല്ലാവര്‍ക്കും നോട്ടീസ് അയച്ചു.

കുറ്റവിമുക്തരാക്കപ്പെട്ട മുന്‍ ഊര്‍ജ സെക്രട്ടറി കെ മോഹനചന്ദ്രന്‍,മുന്‍ ഊര്‍ജ ജോയിന്റ് സെക്രട്ടറി എ ന്‍സിസ്,മുഖ്യമന്ത്രി പിണറായി വിജയന്‍, വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ട കെ.എസ്.ഇ.ബി മുന്‍ ചെയര്‍മാന്‍ ആര്‍.ശിവദാസന്‍,മുന്‍ ചീഫ് അക്കൗണ്ട്‌സ് ഓഫീസര്‍ കെ.ജി.രാജശേഖരന്‍ നായര്‍,മുന്‍ ചീഫ് എഞ്ചിനിയര്‍ കസ്തൂരി രംഗ അയ്യര്‍ എന്നിവര്‍ക്ക് നോട്ടീസ് അയച്ചു.

കേസില്‍ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട കോണ്ഗ്രസ് നേതാവ് വി.എം.സുധീരനും സുപ്രീംകോടതി നോട്ടീസ് അയച്ചു.കേസ് സംബന്ധിച്ച് സുപ്രീംകോടതിയുടെ ഭാഗത്ത് നിന്ന് പാരമര്‍ശം ഒന്നുമുണ്ടായില്ല.

കേസിലെ നിയമവശം പരിശോധിക്കാതെ കുറ്റപത്രത്തിലെ പിഴവുകള്‍ കണ്ടെത്താനാണ് കേരള ഹൈക്കോടതി ശ്രമിച്ചതെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സിബിഐ ചൂണ്ടികാട്ടുന്നു.

ഗൂഡാലോചനയുടെ വശം പരിശോധിക്കണമെന്നും ആവശ്യപ്പെടുന്നു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേയും മറ്റുള്ളവര്‍ക്കുമെതിരെ സിബിഐ ഉന്നയിച്ച ഈ വാങ്ങള്‍ നേരത്തെ സിബിഐ വിചാരണ കോടതിയും 2017 ഓഗസ്റ്റില്‍ കേരള ഹൈക്കോടതിയും തള്ളികളഞ്ഞിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News