ജെഡിയു ഇടതുമുന്നണിയിലേക്ക്; യുഡിഎഫ് ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനം; യുഡിഎഫ് ശിഥിലമാകുന്നു; തീരുമാനം സ്വാഗതാര്‍ഹമെന്ന് കോടിയേരി ബാലകൃഷ്ണന്‍

എം പി വിരേന്ദ്രകുമാറും ജെ ഡി യുവും യുഡിഎഫ് ബാന്ദവത്തിന് അവസാനം കുറിക്കുന്നു. യുഡിഎഫ് ബന്ധം ഉപേക്ഷിക്കാനും ഇടതുമുന്നണിയിലേക്ക് ചേക്കേറാനും ഇന്ന് ചേര്‍ന്ന പാര്‍ട്ടി യോഗം തീരുമാനിച്ചു.

മുന്നണിമാറ്റം അനിവാര്യമാണെന്നും എല്‍ഡിഎഫില്‍ ചേരാന്‍ അനുയോജ്യമായ സമയമാണിതെന്നും പാര്‍ടി ചെയര്‍മാന്‍ എം പി വീരേന്ദ്രകുമാര്‍ യോഗത്തില്‍ പറഞ്ഞു.

ഏകകണ്ഠമായാണ് തീരുമാനമെടുത്തതെന്ന് ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. 14 ജില്ലാ പ്രസിഡന്റുമാരും തീരുമാനത്തെ അംഗീകരിച്ചതായും വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.

നേരത്തെ ജെഡിയു യുഡിഎഫ് വിട്ട് പുറത്തുവരണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.

നിലവിലെ സാഹചര്യത്തില്‍ ജെഡിയുവിന്റെ ഇടതുമുന്നണി പ്രവേശനം സുഗമമാകുമെന്നാണ് വിലയിരുത്തലുകള്‍. സിപിഐ അടക്കമുള്ള ഘടക കക്ഷികളും ജെഡിയുവിന്റെ മുന്നണി പ്രവേശനത്തിന് അനുകൂല നിലപാടിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News