നോക്കിയ ഫോണുകള്‍ വന്‍ വിലക്കുറവില്‍ ഓണ്‍ലൈനിലൂടെ വാങ്ങാം; ഒരു ദിവസം മാത്രം സമയം - Kairalinewsonline.com
Application

നോക്കിയ ഫോണുകള്‍ വന്‍ വിലക്കുറവില്‍ ഓണ്‍ലൈനിലൂടെ വാങ്ങാം; ഒരു ദിവസം മാത്രം സമയം

എക്സ്ചേഞ്ച് ഓഫർ വ‍ഴി 15468രൂപക്കാണ് നോക്കിയ 8 ലഭ്യമാക്കുന്നത്

ജനുവരി 8ന് ആരംഭിച്ച 2 ആമസോൺ സ്മാർട്ട് ഫോണുകളുടെ ഡിസക്കൗണ്ട് നാളെവരെയാണ് .ICICIബാങ്ക് ക്രഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് 1500രൂപയുടെ സ്പെഷ്യൽ ഡിസ്ക്കൗണ്ടും ലഭിക്കും.

17199രൂപയ്ക്ക് പുറത്തിറക്കിയ നോക്കിയ 6,3000രൂപയുടെ ഡിസ്ക്കൗണ്ടോടുകൂടി 14,199രൂപയ്ക്ക് ലഭ്യമാക്കും. എക്സ്ചേഞ്ച് ഓഫറോട് കൂടി 12,799രൂപയ്ക്കു ലഭ്യമാക്കുന്ന നോക്കിയ6 സ്മാർട്ട് ഫോൺ പ്രതിമാസം 675രൂപയ്ക്ക് ഇഎംഐയിലും ലഭ്യമാണ്.

കമ്പനിയുടെ സ്മാർട്ട് ഫോണുകളിൽ പ്രധാനിയായ നോക്കിയ 8 ,2000രൂപയുടെ ഡിസ്ക്കൗണ്ടോടുകൂടി 34,999രൂപയ്ക്ക് ലഭ്യമാക്കുന്നുണ്ട്.

ആമസോൺ പേ വ‍ഴി നോക്കിയ 8വാങ്ങുന്ന ഉപഭോക്താവിന് 2000രൂപയുടെ ക്യാഷ്ബാക്ക് ലഭിക്കുമെന്നും അത് ജനുവരി 19ന് മുൻപായി ഉപഭോക്താവിന്‍റെ അക്കൗണ്ടിൽ തിരികെയെത്തുമെന്നും കമ്പനി വ്യക്തമാക്കി. എക്സ്ചേഞ്ച് ഓഫർ വ‍ഴി 15468രൂപക്കാണ് നോക്കിയ 8 ലഭ്യമാക്കുന്നത്

To Top