‘എന്തൊരു അവസ്ഥയാണിത്, ഇതിനൊരു മാറ്റം വരണ്ടേ?’ മുഖ്യമന്ത്രി പിണറായിയുടെ ഈ ചോദ്യം എത്തിച്ചത് മനുഷ്യത്വതീരുമാനത്തില്‍; ചെയ്യാന്‍ കഴിയാത്തത് ചെയ്യാനാകും എന്നതിന് തെളിവ്

തിരുവനന്തപുരം: മാന്‍ഹോളിലിറങ്ങി മാലിന്യം നീക്കുന്നതിനായി യന്ത്രമനുഷ്യരെ ഉപയോഗിക്കുന്ന പദ്ധതിക്ക് തുടക്കമാകുന്നു.

മാന്‍ഹോളിലിറങ്ങി ജോലി എടുക്കുന്ന തൊഴിലാളിയുടെ ചിത്രം കണ്ട മുഖ്യമന്ത്രിയുടെ ചോദ്യമാണ് മാലിന്യം മാറ്റുന്ന യന്ത്രമനുഷ്യരെ വികസിപ്പിക്കുന്നതിലേക്ക് എത്തുകയുണ്ടായത്. മാന്‍ഹോള്‍ വൃത്തിയാക്കാന്‍ മനുഷ്യര്‍ ഇറങ്ങാത്ത മറ്റെന്തെങ്കിലും സംവിധാനം വേണമെന്ന് മുഖ്യമന്ത്രി ജലവിഭവ വകുപ്പ് മന്ത്രിക്കും വാട്ടര്‍ അതോറിറ്റി എംഡിക്കും നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

സംസ്ഥാനത്ത് പലയിടത്തും മാന്‍ഹോളിലിറങ്ങി അപകടകരമായി തൊഴിലാളികള്‍ ജോലി ചെയ്യുന്ന സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടല്‍. എട്ട് യുവാക്കള്‍ അടങ്ങുന്ന സ്റ്റാര്‍ട്അപ് സംഘം മാന്‍ഹോളില്‍ ഇറങ്ങുന്ന റോബോട്ടിന്റെ പ്രവര്‍ത്തന മാതൃക സൃഷ്ടിച്ചു.

ഒരു മാസത്തിനകം റോബോട്ട് പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇത് സംബന്ധിച്ച് വിശദീകരിച്ചത്.

മുഖ്യമന്ത്രി പറയുന്നു:

“എന്തൊരു അവസ്ഥയാണിത്, ഇതിനൊരു മാറ്റം വരണ്ടേ?” മാന്‍ഹോളിലിറങ്ങി ജോലി എടുക്കുന്ന തൊഴിലാളിയുടെ ചിത്രം കണ്ട മുഖ്യമന്ത്രിയുടെ ചോദ്യം മാലിന്യം മാറ്റുന്ന യന്ത്രമനുഷ്യരെ വികസിപ്പിക്കുന്നതിലേക്ക് എത്തിയിരിക്കുന്നു.

മാന്‍ഹോള്‍ വൃത്തിയാക്കാന്‍ മനുഷ്യര്‍ ഇറങ്ങാത്ത മറ്റെന്തെങ്കിലും സംവിധാനം വേണമെന്ന് മുഖ്യമന്ത്രി, ജലവിഭവവകുപ്പ് മന്ത്രിക്കും വാട്ടര്‍ അതോറിറ്റി എംഡിക്കും നല്‍കിയ നിര്‍ദ്ദേശം സാക്ഷാത്കരിക്കപ്പെടുകയാണ്. സംസ്ഥാനത്ത് പലയിടത്തും മാന്‍ഹോളിലിറങ്ങി അപകടകരമായി തൊഴിലാളികള്‍ ജോലി ചെയ്യുന്ന സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടല്‍.

സ്റ്റാര്‍ട്അപ് മിഷനുമായി ചേര്‍ന്ന് വാട്ടര്‍ അതോറിറ്റി ഒരു പദ്ധതിക്ക് രൂപം നല്‍കി. ആദ്യം യുവസംരംഭകരില്‍ നിന്നും ആശയങ്ങള്‍ ക്ഷണിച്ചു. ലഭിച്ച ആശയങ്ങള്‍ സാങ്കേതികവിദഗ്ധരടങ്ങിയ സമിതി പരിശോധിച്ച് മികച്ചത് തെരഞ്ഞെടുത്തു. ഈ ആശയം മുന്നോട്ടുവെച്ച എട്ട് യുവാക്കള്‍ അടങ്ങുന്ന സ്റ്റാര്‍ട്അപ് സംഘം മാന്‍ഹോളില്‍ ഇറങ്ങുന്ന റോബോട്ടിന്റെ പ്രവര്‍ത്തനമാതൃക സൃഷ്ടിച്ചു. ഒരു മാസത്തിനകം റോബോട്ട് പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കേരളാ വാട്ടര്‍ അതോറിറ്റിയും സ്റ്റാര്‍ട്അപ് മിഷനും പദ്ധതിക്കുള്ള ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. സാമൂഹ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്ന തരത്തില്‍ നൂതനസാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നതിന് യുവതലമുറ പ്രാമുഖ്യം നല്‍കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചെയ്യാന്‍ കഴിയാത്തത് ചെയ്യാനാകും എന്നതിന്റെ തെളിവാണ് ഇത്തരം സംരഭങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News