ആരാധകന്റെ കാലില്‍ വീണ് സൂര്യ; വീഡിയോ വൈറല്‍ - Kairalinewsonline.com
ArtCafe

ആരാധകന്റെ കാലില്‍ വീണ് സൂര്യ; വീഡിയോ വൈറല്‍

വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.

താനാ സേര്‍ന്ത കൂട്ടത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ തന്റെ കാലില്‍ വീണ ആരാധകരുടെ കാലില്‍ തിരികെ വീണ് നടന്‍ സൂര്യ. താരത്തോടുള്ള ആരാധന മൂത്ത് സദസില്‍ നിന്ന് ഓടിയെത്തി കാലില്‍ വീണ ആരാധകനെ തടഞ്ഞ സൂര്യ തിരിച്ച് കാലു വണങ്ങിയാണ് മറുപടി നല്‍കിയത്.

സ്റ്റേജില്‍ ഓടിക്കയറിയ ആരാധകരില്‍ ഒരാള്‍ ആദ്യം സൂര്യയുടെ കാലില്‍ തൊട്ടു. ഉടന്‍തന്നെ സൂര്യ ആരാധകന്റെ കാലില്‍ തൊട്ടു. തൊട്ടുപിന്നാലെ മറ്റൊരു ആരാധകനും സൂര്യയുടെ കാലില്‍ തൊട്ടു. അയാളുടെ കാലിലും സൂര്യ തൊട്ടു.

ഞാനും നിങ്ങളിലൊരാള്‍ തന്നെയെന്ന് പറഞ്ഞാണ് ആരാധകന്റെ കാലില്‍ സൂര്യ മുത്തമിട്ടത്. ഇത് കണ്ട് സദസ് ഒരു നിമിഷം തരിച്ചിരുന്നു. പരിപാടിയുടെ അവതാരകരും ഞെട്ടി നിന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.

സെന്തില്‍, വിഘ്‌നേഷ് ശിവന്‍, കീര്‍ത്തി സുരേഷ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

To Top