മലപ്പുറം: കുറ്റിപ്പുറം പാലത്തിനടിയില്‍ സൈന്യം ഉപയോഗിക്കുന്ന 440 വെടിയുണ്ടകള്‍ പൊലീസ് കണ്ടെടുത്തു.
കഴിഞ്ഞ ദിവസം ഇതേ സ്ഥലത്തുനിന്നും അഞ്ച് കുഴിബോംബുകള്‍ കണ്ടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് വെടിയുണ്ടകള്‍ കണ്ടെത്തിയിരിക്കുന്നത്. ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു വെടിയുണ്ടകള്‍ കണ്ടെടുത്തത്.
പൊലീസ് സ്ഥലത്തെത്തി കൂടുതല്‍ പരിശോധന നടത്തുകയാണ്. തിരൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here