ബല്‍റാമിനെ വിളിച്ച തെറി കുറഞ്ഞുപോയി; സഖാവ് എകെജി ആരാണെന്ന് ആദ്യം പഠിക്കണം: രൂക്ഷ വിമര്‍ശനവുമായി നടന്‍ ഇര്‍ഷാദ്

എകെജിയ്‌ക്കെതിരായി വിടി ബല്‍റാം എംഎല്‍എ നടത്തിയ വിവാദ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഇര്‍ഷാദ് രംഗത്ത്. OMKV എന്നായിരുന്നു ഇര്‍ഷാദ് ബല്‍റാമിനെതിരെ നടത്തിയ വിമര്‍ശനം. ഫേസ്ബുക്ക് ലൈവിലെത്തി ഇര്‍ഷാദ് ബല്‍റാമിനെ പരിഹസിക്കുകയായിരുന്നു

എകെജിയെ ബാലപീഡകനായി ചിത്രീകരിച്ച തന്നെ ഇത്തരത്തില്‍ വിളിച്ചതില്‍ ക്ഷമിക്കണം. ഇതില്‍ കൂടുതലായിരുന്നു വിളിക്കേണ്ടിയിരുന്നതെന്ന് ഇര്‍ഷാദ് വിമര്‍ശിച്ചു. എന്നാല്‍ തന്റെ നിലവാരം പുലര്‍ത്തുന്നതിനാല്‍ വെറുതെ വിടുകയുമാണെന്നും അദ്ദേഹം പറയുന്നു. ഇത്രയുമെങ്കിലും വിളിച്ചില്ലെങ്കില്‍ മനംസന്തോഷവും, ഉറക്കവും നഷ്ടപ്പെടുമായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.

ഇര്‍ഷാദിന്റെ വാക്കുകള്‍ ഇങ്ങനെ:

ബല്‍റാമിനെ ഞാന്‍ തെറിവിളിച്ച സംഭവത്തില്‍ കുറച്ച് പരാതികള്‍ കേട്ടിരുന്നു. ബലരാമാ താങ്കള്‍ ആദ്യം സഖാവ് എകെജി ആരാണെന്ന് പഠിക്കണം. ബല്‍റാമിനെ വിളിച്ച തെറി കുറഞ്ഞ് പോയി എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ നിലവാരത്തിന് അനുസരിച്ച് അത്രയല്ലേ പറയാന്‍ പാടൊള്ളൂ. അത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ ഉറങ്ങാന്‍ പോലും സാധിക്കില്ലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News