സൂപ്പര്‍ഹിറ്റായി മുസ്തഫയുടെ ഈ ഓട്ടോറിക്ഷ

മഞ്ചേരിക്കാരന്‍ കോടാലി മുസ്തഫ നിര്‍മ്മിച്ച സോളാര്‍ ഓട്ടോറിക്ഷയാണ് ഇപ്പോള്‍ നാട്ടിലെ സംസാരവിഷയം. ഓട്ടോറിക്ഷ കാണാനും പുതിയ ഓട്ടോ ബുക്ക് ചെയ്യാനുമായി കൂടുതല്‍ ആളുകള്‍ മഞ്ചേരിയിലേക്ക് എത്തുകയാണ്.

ആംബുലന്‍സ് ഡ്രൈവറായ മുസ്തഫ ഒരു വര്‍ഷം മുമ്പാണ് സോളാര്‍ വൈദ്യുതിയും ബാറ്ററിയും ഉപയോഗിച്ച് ഓടിക്കാവുന്ന ഓട്ടോറിക്ഷ നിര്‍മ്മിച്ചത്. പിന്നീട് കൂട്ടുകാര്‍ക്കും നിര്‍മ്മിച്ചു നല്‍കി. ഡ്രൈവറെ കൂടാതെ നാല് യാത്രകര്‍ക്ക് കയറാം.

നാല്പത് കിലോ ലഗേജും കയറ്റാം. ഒരു തവണ ബാറ്ററി ഫുള്‍ ചാര്‍ജ് ആയാല്‍ എന്‍പത് കിലോമീറ്റര്‍ വരെ ഓടാം. ഓട്ടത്തിനിടയിലും ബാറ്ററി ചാര്‍ജ് ആകും. ഒരു ദിവസം 150 കിലോമീറ്റര്‍ വരെ ഓടാന്‍ കഴിയും. സോളാര്‍ പാനല്‍ അടക്കം രണ്ടര ലക്ഷം രൂപയാണ് ഒരു ഓട്ടോയുടെ നിര്‍മ്മാണ ചെലവ്. ഹരിയാനയില്‍ നിന്ന് കൊണ്ടുവരുന്ന സാമഗ്രികള്‍ ഉപയോഗിച്ചാണ് നിര്‍മ്മാണം.

പുകയില്ലാത്തതിനാല്‍ പരിസ്ഥിതി മലിനീകരണവും കുറയ്ക്കാം. സഹോദരനും ആംബുലന്‍സ് ഡ്രൈവറുമായ ജലീലിനെ കാണാന്‍, കഴിഞ്ഞ ദിവസം മുസ്തഫ ചുരം കയറി മാനന്തവാടിയിലെത്തിയത് സോളാര്‍ ഓട്ടോറിക്ഷയുമായാണ്. കയറ്റം കയറുന്നതിനോ ഭാരം കൂടുതല്‍ കയറ്റുന്നതിനോ യാതൊരു പ്രശ്‌നവുമില്ലന്ന് മുസ്തഫ പറഞ്ഞു.

ഓട്ടോറിക്ഷക്ക് ആവശ്യക്കാര്‍ വര്‍ദ്ധിച്ചതോടെ മുസ്തഫ ഗ്രീന്‍ റിക് സോളാര്‍ എന്ന കമ്പനി വഴിയാണ് ഇപ്പോള്‍ ബുക്കിംഗ് സ്വീകരിക്കുന്നത്. ധാരാളം അന്വേഷണം വരുന്നുണ്ടന്നും മൊത്തമായി നിര്‍മ്മിച്ചു നല്‍കാന്‍ ബുദ്ധിമുട്ടാണന്നും ഇയാള്‍ പറയുന്നു. മഴക്കാലത്തും പ്രശ്‌നമൊന്നുമില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News