രാജധാനി കൂട്ടക്കൊലക്കേസ്; പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

അടിമാലി രാജധാനി കൂട്ടക്കൊലക്കേസില്‍ കുറ്റക്കാരായ മൂന്ന് പേരെയും ഇരട്ട ജീവപര്യന്തത്തിനും 17 വര്‍ഷം കഠിനതടവിനും ശിക്ഷിച്ചു.

തൊടുപുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കുറ്റക്കാര്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് അപ്പീല്‍ നല്‍കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.

അടിമാലി രാജധാനി ലോഡ്ജിന്റെ നടത്തിപ്പുകാരനായിരുന്ന മന്നാംകാല പാറക്കോട്ടില്‍ കുഞ്ഞുമുഹമ്മദ്, ഭാര്യ ആയിഷ, ആയിഷയുടെ മാതാവ് നാച്ചി എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് തൊടുപുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധി പറഞ്ഞത്.

കുറ്റക്കാരായ കര്‍ണാടക സ്വദേശികള്‍ മധു, രാഘവ്, മഞ്ചുനാഥ് എന്നിവര്‍ക്ക് ഇരട്ട ജീപര്യന്തവും 17 വര്‍ഷം കഠിന തടവുമാണ് ശിക്ഷ. കൊലപാതകം, മോഷണം, അതിക്രമിച്ച് കടക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് പ്രത്യേകം ശിക്ഷ അനുഭവിക്കണം.

അതേസമയം, ദാരുണമായ കൊലാതകത്തിന് ശിക്ഷ കുറഞ്ഞ് പോയതിനാല്‍ കുറ്റക്കാര്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ സുനില്‍ ദത്ത് പറഞ്ഞു.

2015 ഫെബ്രുവരി 12ന് രാത്രി 11.45ഓടെയായിരുന്നു കവര്‍ച്ചക്കെത്തിയ സംഘം, നാടിനെ നടുക്കിയ കൂട്ടക്കൊല നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News