പീഡനം തടയാന്‍ 'റേപ്പ് പ്രൂഫ്' അടിവസ്ത്രവുമായി ഒരു പെണ്‍കുട്ടി - Kairalinewsonline.com
DontMiss

പീഡനം തടയാന്‍ ‘റേപ്പ് പ്രൂഫ്’ അടിവസ്ത്രവുമായി ഒരു പെണ്‍കുട്ടി

സീന കുമാരിയെന്ന പെണ്‍കുട്ടിയാണ് ഇതിന് പിന്നില്‍.

ലൈംഗികപീഡനം തടയാന്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് അടിവസ്ത്രം വികസിപ്പിച്ചെടുത്ത് ഒരു പെണ്‍കുട്ടി. ഉത്തര്‍പ്രദേശ് സ്വദേശിയായ സീന കുമാരിയെന്ന പെണ്‍കുട്ടിയാണ് ഇതിന് പിന്നില്‍.

റേപ്പ് പ്രൂഫ് എന്ന് പേരിട്ടിരിക്കുന്ന അടിവസ്ത്രത്തില്‍ ഒരു ലോക്ക്, ജിപിഎസ്, വീഡിയോ ക്യാമറ എന്നിവ ഘടിപ്പിച്ചിട്ടുണ്ട്. പാസ്‌വേര്‍ഡ് ഉപയോഗിക്കാതെ അടിവസ്ത്രത്തിലെ ലോക്ക് തുറക്കാന്‍ സാധിക്കില്ല.

ഈ സമയത്തിനുള്ളില്‍  ജിപിഎസ് സ്ഥലത്തെ വിവരങ്ങള്‍ പൊലീസിനും കുടുംബത്തിനും കൈമാറും. വീഡീയോ ഫീച്ചര്‍ വഴി ആക്രമിയുടെ മുഖം ഡിവൈസില്‍ ഓട്ടോമാറ്റിക് ആയി റെക്കോര്‍ഡ് ചെയ്യപ്പെടുമെന്നും സീന പറയുന്നു.

4300 രൂപയാണ് ഇതിന്റെ വില.

To Top