സാരിക്ക് മുകളില്‍ കോട്ടിടണമെന്ന നിര്‍ദ്ദേശം; സ്‌കൂളിനെതിരെ വനിതാ കമ്മീഷന്‍ രംഗത്തെ്

തിരുവനന്തപുരം: സാരിക്ക് മുകളില്‍ കോട്ടിടണമെന്ന സ്വകാര്യ സ്‌കൂള്‍ അധികൃതരുടെ നിര്‍ദ്ദേശത്തിനെതിരെ വനിതാ കമ്മീഷന്‍ രംഗത്ത്.

പത്തനംതിട്ട സെന്റ് മേരീസ് സ്‌കൂളിനെതിരെയാണ് വനിതാ കമ്മീഷന്‍ രംഗത്തെത്തിയത്. അത്തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് യാതൊരു അധികാരവുമില്ലെന്നും അധ്യാപകരെ ഇതിനു നിര്‍ബന്ധിക്കരുതെന്നും സര്‍ക്കാര്‍ സര്‍ക്കുലറിന് വിരുദ്ധമാണ് ഇത്തരം തീരുമാനങ്ങളെന്നും വനിതാ കമ്മീഷന്‍ അംഗം ഷാഹിത കമാല്‍ വ്യക്തമാക്കി.

സാരിക്കുമുകളില്‍ കോട്ട് ധരിക്കാത്തതിന്റെ പേരില്‍ സ്‌കൂള്‍ അധികൃതര്‍ അധ്യാപികയായ ബീനയോട് വിശദീകരണം ചോദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബീന വനിതാ കമ്മീഷനെ സമീപിക്കുകയായിരുന്നു. കോട്ട് ധരിക്കുന്നത് ശാരീരികമായ ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ടെന്നാണ് അധ്യാപിക കമ്മീഷനു നല്‍കിയ പരാതിയില്‍ പറയുന്നത്.

പുരുഷ അധ്യാപകര്‍ക്ക് ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശവും നല്‍കിയിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് കമ്മീഷന്‍ സ്‌കൂളിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News