ആര്‍പിഎല്‍ എസ്റ്റേറ്റില്‍ നിന്ന് പിടികൂടിയ രാജവെമ്പാലയെ കാട്ടിനുള്ളില്‍ വിട്ടയച്ചു

കുളത്തുപുഴ ആര്‍പിഎല്‍ എസ്റ്റേറ്റിനുള്ളില്‍ നിന്നും രാജവെമ്പാലയെ പിടികൂടി കാട്ടിനുള്ളില്‍ വിട്ടയച്ചു.

അഞ്ചല്‍ വനം റേഞ്ചില്‍ കളംകുന്ന് സെക്ഷനില്‍ ഉള്‍പെട്ട കൂവക്കാട് എസ്റ്റേറ്റിലെ നെടുവണ്ണൂര്‍ കടവ് റബ്ബര്‍ പാല്‍ ശേഖരണ കേന്ദ്രത്തിന് സമീപത്ത് നിന്നാണ് പന്ത്രണ്ട് വയസ് പ്രായവും പതിമൂന്നടി നൂളവും വരുന്ന പെണ്‍ രാജവെമ്പാലയെ വാവ സുരേഷ് വലയിലാക്കിയത്.

ചെവ്വാഴ്ച രാവിലെയായിരുന്നു സംഭവം. എസ്റ്റേറ്റില്‍ ടാപ്പിംഗിനെത്തിയ തൊഴിലാളികളാണ് രാജവെമ്പാലയെ കണ്ട് ഭയന്ന് വനപാലകരെ അറിയിച്ചത്. തൊഴിലാളികള്‍ക്ക് ഭീക്ഷണിയായി എസ്റ്റേറ്റിലെ മരച്ചില്ലയില്‍ നിലയുറപ്പിച്ച പാമ്പിനെ വാവാസുരേഷ് പിടികൂടി ശെന്തുരുണി വന്യജീവി സങ്കേതത്തിനുള്ളില്‍ വിടുകയായിരുന്നു.

താന്‍ പിടികൂടുന്ന 124മത്തെ രാജവെമ്പാലയാണിതെന്ന് വാവാസുരേഷ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here