ഇത് ചരിത്രനിമിഷം; വനിതാ അഭിഭാഷക നേരിട്ട് സുപ്രീംകോടതി ജഡ്ജി പദവിയിലേക്ക്

ദില്ലി: ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിലേക്ക് ചരിത്രപരമായ ചുവടുവെപ്പുമായി വനിത അഭിഭാഷക.

സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകയായ ഇന്ദു മല്‍ഹോത്രയാണ് നേരിട്ട് സുപ്രീംകോടതി ജഡ്ജി പദവിയിലേയ്‌ക്കെത്തുന്നത്. ഇന്ദു മല്‍ഹോത്രയേയും മലയാളിയായ ജസ്റ്റിസ് കെഎം ജോസഫിനേയും സുപ്രീകോടതി ജഡ്ജിമാരായി നിയമിക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയം ശുപാര്‍ശ ചെയ്തു.

രാജ്യത്ത് ആദ്യമായാണ് ഒരു വനിത അഭിഭാഷക സുപ്രീംകോടതി ജഡ്ജിയായി നേരിട്ട് ശുപാര്‍ശ ചെയ്യപ്പെടുന്നത്. 2007ല്‍ ഇന്ദു മല്‍ഹോത്രയെ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകയായി നിയമിച്ചിരുന്നു. മുതിര്‍ന്ന അഭിഭാഷകയായി നിയമിക്കപ്പെടുന്ന രണ്ടാമത്തെ വനിതയായിരുന്നു ഇന്ദു. ജസ്റ്റിസ് ലീലാ സേത്താണ് ഈ ബഹുമതി ആദ്യം കരസ്ഥമാക്കിയത്.

സുപ്രീംകോടതിയില്‍ 25 ജസ്റ്റിസുമാരില്‍, ജസ്റ്റിസ് ഭാനുമതി മാത്രമാണ് വനിതയായിട്ടുള്ളത്. 2014 ഓഗസ്റ്റിലാണ് ഭാനുമതിക്ക് നിയമനം ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News