മോദിയുടെ മണ്ഡലത്തെ പിന്തള്ളി നമ്മടെ കോഴിക്കോട് ഒന്നാമത് – Kairalinewsonline.com
DontMiss

മോദിയുടെ മണ്ഡലത്തെ പിന്തള്ളി നമ്മടെ കോഴിക്കോട് ഒന്നാമത്

റെയില്‍വേ യാത്രക്കാര്‍ പങ്കെടുത്തുള്ള സര്‍വേയിലാണ് കോഴിക്കോട് മുന്നിലെത്തിയത്

പ്രമുഖ മൊബൈല്‍ ആപ് അധിഷ്ഠിത ട്രാവല്‍ പോര്‍ട്ടലായ ഇക്‌സിഗോ നടത്തിയ സര്‍വ്വേ പ്രകാരം രാജ്യത്തെ ഏറ്റവും മികച്ച റെയില്‍വേ സ്റ്റേഷനായി കോഴിക്കോട് സ്റ്റേഷന്‍ തെരഞ്ഞെടുക്കപ്പെട്ടു.

റെയില്‍വേ യാത്രക്കാര്‍ പങ്കെടുത്തുള്ള സര്‍വേയിലാണ് കോഴിക്കോട് മുന്നിലെത്തിയത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് സ്റ്റേഷനില്‍ ഒന്നായ ദില്ലിയിലെ ഹസ്രത്ത് നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനാണ് വൃത്തിയുടെ കാര്യത്തില്‍ ഏറ്റവും പിന്നില്‍.

വൃത്തിയുടെ കാര്യത്തില്‍ യാത്രക്കാര്‍ തെരഞ്ഞെടുത്ത മികച്ച സ്റ്റേഷനുകളില്‍ 40 ശതമാനവും ദക്ഷിണേന്ത്യയിലാണ്. കര്‍ണാടകയിലെ ഹൂബ്ലി ജങ്ഷന്‍, ദാവന്‍ഗരെ, ജാര്‍ഖണ്ഡിലെ ധന്‍ബാദ്, മധ്യപ്രദേശിലെ ജബല്‍പൂര്‍, ഗുജറാത്തിലെ വഡോദര തുടങ്ങിയവ മികച്ച സ്റ്റേഷനുകളുടെ പട്ടികയില്‍ പെടുന്നു.

യുപിയിലെ വരണാസി, മഥുര, രാജസ്ഥാനിലെ അജ്മീര്‍, മഹാരാഷ്ട്രയിലെ ഭുസയാല്‍, ബിഹാറിലെ ഗയ എന്നിവ മോശം സ്റ്റേഷനുകളില്‍ പെടുന്നു.

To Top