നജീബും ബെന്യാമിനും ലോക കേരളസഭയില്‍

പ്രവാസി ജീവിതത്തിന്റെ പൊള്ളുന്ന ജീവിതകഥ പറഞ്ഞ നോവലാണ് ബെന്യാമിന്റെ ആടുജീവിതം.

മരുഭൂമിയില്‍ ആടിനെ പോലെ ജീവിക്കേണ്ടി വന്ന നജീബും നജീബിന്റെ ജീവിതത്തിന് പുതിയ അര്‍ത്ഥതലങ്ങള്‍ നല്‍കിയ കഥാകൃത്ത് ബെന്യാമിനും ലോക കേരളസഭയില്‍ പങ്കെടുക്കുന്നതായി തിരുവനന്തപുരത്ത് എത്തി. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ഇരുവരും തലസ്ഥാനത്ത് എത്തിയത്.

ജീവിതാനുഭവങ്ങളുടെ ഭ്രാന്ത് പിടിപ്പിക്കുന്ന ഓര്‍മ്മകളുടെ തടവറയില്‍ നിന്ന് നജീബ് എന്നേ മോചിതനായി കഴിഞ്ഞു. തടവറയുടെ താക്കോല്‍ പൂട്ട് തുറന്ന് നജീബിന്റെ ജീവിതത്തിന് പുതിയ അര്‍ത്ഥതലങ്ങള്‍ നല്‍കിയ പ്രിയ കഥാകൃത്ത് ബെന്യാനിനൊപ്പമാണ് ആടുജീവിതം എന്ന വിഖ്യാത നോവലിലെ കേന്ദ്രകഥാപാത്രം ലോക കേരള സഭയില്‍ പങ്കെടുക്കാനെത്തിയത്.

അടിമജീവിതം നയിക്കുന്ന ആയിര കണക്കിന് പ്രവാസികളുടെ പോസ്റ്റര്‍ ബോയി ആണിന് നജീബ്. ലോക കേരള സഭയിലേക്ക് തന്നെ ക്ഷണിച്ച സര്‍ക്കാരിന് ഏറെ നന്ദിയുണ്ടെന്ന് നബീബ് പറഞ്ഞു.

ആടിനെ പോലെ ജീവിക്കേണ്ടി വന്ന നജീബും, അയാളുടെ കഥ എഴുതിയ താനും ലോക കേരളസഭയില്‍ പങ്കെടുത്തത് പ്രതീകാത്മകമായിട്ടാണെന്നും തങ്ങളെ ക്ഷണിച്ച സര്‍ക്കാരിന് നന്ദിയുണ്ടെന്നും ബെന്യാമിന്‍ പീപ്പീളിനോട് പറഞ്ഞു.

ജീവിതാനുഭവങ്ങളുടെ പൊളളുന്ന പുറംതോട് പൊളിച്ച് സ്വതന്ത്രത്തിന്റെ അനന്തവിഹായസിലേക്ക് ഇറങ്ങി വന്ന നജീബും, നജീബിന്റെ ജീവിതത്തിന് പുതിയ ഭാഷയും വ്യാകരണവും നല്‍കിയ ബെന്യാമിനേയും സര്‍ക്കാര്‍ പ്രത്യേകമായിട്ടാണ് ലോകകേരള സഭയിലേക്ക് ക്ഷണിച്ച് വരുത്തിയത്.

ആടുജീവിതം ഉടന്‍ തന്ന സിനിമയാകുന്നതിന്റെ സന്തോഷവും ഇരുവരും പീപ്പിളിനോട് പങ്കുവച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News