ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വിമാനയാത്രയൊരുക്കി സര്‍വ്വശിക്ഷാഅഭിയാന്‍ - Kairalinewsonline.com
DontMiss

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വിമാനയാത്രയൊരുക്കി സര്‍വ്വശിക്ഷാഅഭിയാന്‍

കൊച്ചി വിമാനത്താവളത്തില്‍ നിന്ന് തിരുവനന്തപുരം വരെയായിരുന്നു യാത്ര.

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വിമാനയാത്രയൊരുക്കി സര്‍വ്വശിക്ഷാഅഭിയാന്‍.

ഇടുക്കി അറക്കുളം ബിആര്‍സിയുടെ നേതൃത്വത്തിലാണ് ഭിന്നശേഷികുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും സൗജന്യ വിമാനയാത്ര സംഘടിപ്പിച്ചത്. കൊച്ചി വിമാനത്താവളത്തില്‍ നിന്ന് തിരുവനന്തപുരം വരെയായിരുന്നു യാത്ര.

പരസഹായമില്ലാതെ ഒന്ന് എണീറ്റ് നില്‍ക്കാന്‍ പോലും ശേഷി ഇല്ലാത്ത ഈ കുരുന്നുകള്‍ക്കും ഇവരടെ മാതാപിതാക്കള്‍ക്കും അല്‍പ്പമൊരാശ്വാസം. ഇതായിരുന്നു ഈ വിമാനയാത്രയുടെ ലക്ഷ്യം.

മലനാടായ ഇടുക്കിയില്‍ നിന്നും കൊച്ചിയിലെത്തി, അവിടെ നിന്നും തിരുവനന്തപുരത്തേക്ക് വിമാന മാര്‍ഗം സഞ്ചരിച്ച് തിരുവനന്തപുരത്തെ കാഴ്ചകള്‍ കാണുക. ഇങ്ങനെ ഒരുദിവസമാണ് സര്‍വ്വശിക്ഷാഅഭിയാന്‍ ഇടുക്കി അറക്കുളം ബിആര്‍സിയുടെ നേതൃത്വത്തില്‍ ഭിന്നശേഷികുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും നല്‍കി പുതിയൊരു അനുഭവം സമ്മാനിച്ചത്.

ജനപ്രതിനിധികളുടേയും പൊതുസമൂഹത്തിന്റേയും സഹകരണത്തോടെ കുട്ടികളും രക്ഷിതാക്കളുമടക്കം അമ്പത് പേരാണ് ആദ്യമായി വിമാനയാത്ര ചെയ്ത് തിരുവനന്തപുരത്ത് എത്തിയത്. ഇങ്ങനെ ആകാശത്തിലൂടെ ആദ്യമായി പറന്നുയര്‍ന്ന് അത്ഭത കാഴ്ചകള്‍ കണ്ട സന്തോഷത്തിലാണ് കുട്ടികളും രക്ഷിതാക്കളും.

ജീവിതം ചക്രകസേരകളിലും മറ്റും ഇരുത്തിയെങ്കിലും ഇനിയുള്ള കാലം ഈ കുരുന്ന് സ്വപ്നങ്ങള്‍ക്ക് ചിറക് വച്ച് പറക്കണം. പറന്ന് പറന്ന് ഉയരണം. ഇതുമാത്രമാണ് ഈ കുഞ്ഞു മനസുകള്‍ക്ക് ഇനിയുള്ള ആഗ്രഹം.

To Top