'കല വിപ്ലവം പ്രണയം'; ടീസര്‍ ശ്രദ്ധേയമാകുന്നു - Kairalinewsonline.com
ArtCafe

‘കല വിപ്ലവം പ്രണയം’; ടീസര്‍ ശ്രദ്ധേയമാകുന്നു

ഗായത്രി സുരേഷും ആന്‍സണ്‍ പോളുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്

ക്യാമ്പസ് പശ്ചാതലത്തില്‍ കഥ പറയുന്ന ചിത്രം ‘കല വിപ്ലവം പ്രണയം’ ടീസര്‍ പുറത്തിറങ്ങി. നവാഗതനായ ജിതിന്‍ ജിത്തുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘കല വിപ്ലവം പ്രണയത്തില്‍ ഗായത്രി സുരേഷും ആന്‍സണ്‍ പോളുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

നിരഞ്ജന അനൂപ്, സൈജു കുറുപ്പ്, ബിജുക്കുട്ടന്‍, വിനീത് വിശ്വന്‍, ഇന്ദ്രന്‍സ്, പാര്‍വതി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ദിര്‍ഹം ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ റോയി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത് നവാഗതനായ ആഷിഖ് അക്‌ബര്‍ അലിയാണ്.

To Top