വര്‍ഗീയതയെ ചെറുക്കുന്നത് ഇടതുപക്ഷം മാത്രം; യുഡിഎഫ് മുന്നണി വിട്ടെന്ന് ജെഡിയു; എല്‍ ഡി എഫുമായി സഹകരിക്കുമെന്നും വീരേന്ദ്രകുമാര്‍ - Kairalinewsonline.com
Latest

വര്‍ഗീയതയെ ചെറുക്കുന്നത് ഇടതുപക്ഷം മാത്രം; യുഡിഎഫ് മുന്നണി വിട്ടെന്ന് ജെഡിയു; എല്‍ ഡി എഫുമായി സഹകരിക്കുമെന്നും വീരേന്ദ്രകുമാര്‍

തത്സമയം

എല്‍ ഡി എഫുമായി സഹകരിക്കുമെന്ന് ജെഡിയു അധ്യക്ഷന്‍ വീരേന്ദ്രകുമാര്‍ വ്യക്തമാക്കി. യു ഡി എഫ് മുന്നണി വിട്ടെന്നും അദ്ദേഹം അറിയിച്ചു.

രണ്ട് ദിവസമായി ചേര്‍ന്ന പാര്‍ട്ടി നേതൃയോഗം ഇത് സംബന്ധിച്ച പ്രമേയം പാസാക്കി. യു ഡി എഫില്‍ നിന്നപ്പോള്‍ വലിയ നഷ്ടമുണ്ടായെന്നും വീരേന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു.

വര്‍ഗീയതയെ ചെറുക്കാന്‍ നല്ലത് ഇടതുപക്ഷമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജെ ഡി യു ഇടതു മുന്നണിയുമായി സഹകരിക്കാനുള്ള തീരുമാനം സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സ്വാഗതം ചെയ്തിട്ടുണ്ട്.

വാര്‍ത്താ സമ്മേളനം തത്സമയം കാണാം

To Top