സീറോ മലബാർ സഭയ്ക്ക് പുതിയ മെത്രാന്‍മാര്‍ - Kairalinewsonline.com
Kerala

സീറോ മലബാർ സഭയ്ക്ക് പുതിയ മെത്രാന്‍മാര്‍

ഔദ്യോഗിക പ്രഖ്യാപനം വത്തിക്കാനിലും കാക്കനാട് സെന്റ് തോമസ് മൗണ്ടിലും ഒരേ സമയം നടന്നു

സീറോ മലബാർ സഭ പുതിയ രണ്ട് മെത്രാന്മാരെ പ്രഖ്യാപിച്ചു. ഇടുക്കി മെത്രാനായി ഫാ.ജോൺ നെല്ലിക്കുന്നേലിനെയും മധ്യപ്രദേശിലെ സാഗർ രൂപത മെത്രാനായി ഫാ.ജയിംസ് അത്തിക്കളത്തെയും നിയമിച്ചു.

ഔദ്യോഗിക പ്രഖ്യാപനം വത്തിക്കാനിലും കാക്കനാട് സെന്റ് തോമസ് മൗണ്ടിലും ഒരേ സമയം നടന്നു. മേജർ ആർച്ച് ബിഷപ്പ് കർദിനാർ മാർ ജോർജ് ആലഞ്ചേരിയാണ് സെന്റ് തോമസ് മൗണ്ടിൽ പ്രഖ്യാപനം നടത്തിയത്.

നിലവിൽ ഇടുക്കിയിലും സാഗറിലും മെത്രാന്മാരായിരുന്ന മാർ മാത്യം ആനിക്കുഴിക്കാട്ടിലും ആന്റണി ചിറയത്തും 75 വയസ്സ് കഴിഞ്ഞതിനെ തുടർന്നാണ് പുതിയ മെത്രാന്മാരെ നിയമിച്ചത്. ഇതോടെ സീറോ മലബാർ സഭയുടെ മെത്രാന്മാരുടെ എണ്ണം 64 ആയി.

To Top