ബൽറാമിനെതിരെ സോഷ്യൽ മീഡിയയിൽ നാളെ കരി ദിനം ആചരിക്കുന്നു – Kairalinewsonline.com
DontMiss

ബൽറാമിനെതിരെ സോഷ്യൽ മീഡിയയിൽ നാളെ കരി ദിനം ആചരിക്കുന്നു

പ്രൊഫൈൽ പിക്ച്ചർ മാറ്റി കറുപ്പുനിറമാക്കും

എ കെ ജിയെ അപമാനിച്ച വിടി ബൽറാം എം എൽ എ യുടെ വിവാദ പരാമർശങ്ങൾക്കെതിരെ നാടാകെ പ്രതിഷേധമുയരുന്നതിനിടെയാണ് സോഷ്യൽ മീഡിയയും പ്രതിഷേധത്തിൽ അണിചേരുന്നത്.

സംഭവത്തിൽ പ്രതിഷേധിച്ച് ശനിയാഴ്ച 13/01/2018 പ്രൊഫൈൽ പിക്ച്ചർ മാറ്റി കറുപ്പുനിറമാക്കും.

#BlackDay
#Balramlies
#BalramShouldApologize

തുടങ്ങിയ ഹാഷ് ടാഗുകൾ രേഖപ്പെടുത്തിയ ചിത്രമാക്കി മാറ്റുന്നതാണ് പ്രതിഷേധം. എ കെ ജി ബാലപീഢകനാണെന്നടക്കം തെറ്റായ പ്രചാരണം നടത്തിയ ബൽറാമിനെതിരെ, പീഡോഫീലിയക്കാരെ സപ്പോര്ട്ട ചെയ്യുന്ന ബൽറാമിനെതിരെ കറുപ്പണിയാം എന്ന സന്ദേശമാണ് ഫേസ് ബുക്കിലും വാട്സ് ആപ്പിലുമെല്ലാം എത്തിയിരിക്കുന്നത്.

ഫേസ്ബുക്കിലെ വിവാദ പരാമർശങ്ങൾക്ക് പിന്നാലെ ബൽറാം മാപ്പ് പറയണമെന്നാവശ്യപ്പെട്ട് നടന്ന ഹാഷ് ടാഗ് ക്യാംപയിയിനിൽ ആയിരങ്ങൾ അണിനിരന്നിരുന്നു. ഇതിന് പിന്നാലെ നടക്കുന്ന കരിദിന പ്രതിഷേധത്തിലും ആയിരങ്ങൾ അണിചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്

To Top