ദക്ഷിണാഫ്രിക്കയില്‍ പന്ത് തിരിയുന്നില്ല; അശ്വിന്‍ ഫാസ്റ്റ് ബൗളറാകുന്നു; വീഡിയോ കാണാം – Kairalinewsonline.com
Cricket

ദക്ഷിണാഫ്രിക്കയില്‍ പന്ത് തിരിയുന്നില്ല; അശ്വിന്‍ ഫാസ്റ്റ് ബൗളറാകുന്നു; വീഡിയോ കാണാം

അശ്വിന്റെ പന്തുകള്‍ പലപ്പോഴും തിരിയുന്നുണ്ടായിരുന്നില്ല

ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ചരിത്ര വിജയം തേടിയെത്തിയ വിരാട് കൊഹ്ലിക്കും കൂട്ടര്‍ക്കും ആദ്യ ടെസ്റ്റില്‍ വന്‍ തിരിച്ചടിയാണ് നേരിട്ടത്. ഫാസ്റ്റ് ബൗളര്‍മാര്‍ നന്നായി തിളങ്ങിയെങ്കിലും ഇന്ത്യന്‍ മണ്ണില്‍ ബാറ്റ്‌സ്മാന്‍മാരെ വട്ടം കറക്കിയ അശ്വിന് മികച്ച് ഫോം കണ്ടെത്തായില്ല.

അശ്വിന്റെ പന്തുകള്‍ പലപ്പോഴും തിരിയുന്നുണ്ടായിരുന്നില്ല. രണ്ടാം ടെസ്റ്റ് നാളെ തുടങ്ങാനിരിക്കെ അശ്വിന്‍ ഫാസ്റ്റ് ബൗളിംഗ് പരീക്ഷിക്കുകയാണ്.

അര മണിക്കൂറോളം മീഡിയം പേസെറിഞ്ഞ താരം നെറ്റ് സെഷന്‍ കാണാനെത്തിയവര്‍ക്കും കൗതുകം സമ്മാനിച്ചു. ബൗളിംഗിനിടയില്‍ കുംബ്ലയെപ്പോലെ വേഗമേറിയ പന്തെറിയല്‍ നടത്താനുള്ള തന്ത്രമാണൊയെന്നാണ് കണ്ടറിയാനുള്ളത്.

അശ്വിന്റെ വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്. ബിസിസിഐ തന്നെയാണ് വീഡിയോ പുറത്തുവിട്ടത്.

 

To Top