സ്റ്റിക്കറിന്‍റെ രൂപത്തില്‍ സ്മാര്‍ട്ട് സെന്‍സറുകള്‍; യാഥാര്‍ത്ഥ്യമെന്തെന്ന് വിശദീകരിച്ച് ദുബായ് ആര്‍ടിഎ

ദുബായിലെ തെരുവുവിളക്കുകാലുകളില്‍ സ്റ്റിക്കറിന്റെ രൂപത്തില്‍ സ്മാര്‍ട്ട് സെന്‍സറുകള്‍ ഘടിപ്പിച്ചിട്ടുണ്ടെന്ന പ്രചരണം അടിസ്ഥാന രഹിതമെന്നു ദുബായ് റോഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി .

കഴിഞ്ഞ രണ്ടുദിവസമായി വിവിധ സാമൂഹികമാധ്യമങ്ങളിലൂടെ ഫോട്ടോ സഹിതം വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്തയായിരുന്നു ഇത്. അനധികൃതമായി റോഡ് മുറിച്ചുകടക്കുന്ന കാല്‍നടക്കാരെ പിടികൂടാന്‍ കഴിയുന്ന സെന്‍സറുകളാണിതെന്നായിരുന്നു വ്യാജ വാര്‍ത്ത.

ഈ സെന്‍സറുകള്‍ക്ക് പേഴ്‌സിലുള്ള എമിറേറ്റ്‌സ് ഐ.ഡി. സ്‌കാന്‍ചെയ്ത് വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കുമെന്നും ഇത്തരത്തില്‍ റോഡ് മുറിച്ചുകടക്കുന്നവര്‍ക്ക് 420 ദിര്‍ഹം പിഴ ലഭിക്കുമെന്നും സാമൂഹികമാധ്യമങ്ങളിലെ സന്ദേശത്തില്‍ പറയുന്നു.

എന്നാല്‍, ഇത് തെറ്റായ വാര്‍ത്തയാണെന്നും വിളക്കുകാലിലെ സ്റ്റിക്കറുകള്‍ വിളക്കുകളുടെ സീരിയല്‍ നമ്പര്‍ അടയാളപ്പെടുത്തിയിരിക്കുന്നതാണെന്നും ആര്‍.ടി.എ. വ്യക്തമാക്കി.

ഇത്തരത്തിലുള്ള സംശയങ്ങള്‍ക്ക് ആര്‍.ടി.എ.യുടെ 8009090 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News