പശുവിനെ കാണിച്ചാല്‍ കേരളത്തില്‍ വര്‍ഗീയ കലാപമുണ്ടാകുമോ; സെന്‍സര്‍ബോര്‍ഡിന്‍റെ കത്രികയുടെ ഞെട്ടല്‍ മാറാതെ സലീംകുമാര്‍

കറുത്ത ജൂതന്‍ എന്ന ചിത്രത്തിന് ശേഷം സലിംകുമാര്‍ സംവിധാനം ചെയ്ത ദൈവമെ കൈ തൊഴാം കെ കുമാറാകണം തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. അതിനിടയിലാണ് സെന്‍സര്‍ബോര്‍ഡിനെതിരെ തുറന്നടിച്ച് സലീംകുമാര്‍ രംഗത്തെത്തിയത്.

ചിത്രത്തില്‍ നിന്നും പശുവിന്റെ ദൃശ്യങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് നീക്കം ചെയ്യിപ്പിച്ചിരുന്നുവെന്ന് സംവിധായകന്‍ പറയുന്നു. വളരെ സ്വാഭാവികമായി ഒരു പശുവിനെ കാണിക്കുന്ന രംഗം പോലും കാണിക്കാനാകാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പശുവിനെ കാണിച്ചാല്‍ വര്‍ഗീയ പ്രശ്‌നമുണ്ടാകുമെന്ന ന്യായമാണ് സെന്‍സര്‍ ബോര്‍ഡ് മുന്നോട്ട് വെച്ചതെന്നും സലീംകുമാര്‍ ചൂണ്ടികാട്ടി. എന്നാല്‍ അത് എങ്ങനെയാണെന്ന് മാത്രം മനസ്സിലാകുന്നില്ലെന്നും റിലീസ് വൈകുമെന്നതിനാലാണ് കോടതി കയറാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

പശുവിനെ കാണിക്കുന്ന രംഗം കട്ട് ചെയ്ത് ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള കാരണം അതായിരുന്നെന്നും സംവിധായകന്‍ പറയുന്നു. പശുവിനെ കാണിച്ചാല്‍ കേരളത്തില്‍ കലാപമുണ്ടാകുമെന്ന് പറയുന്നത് എങ്ങനെയാണെന്ന് മാത്രം മനസ്സിലായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാളെ ഇവിടെ ജീവിക്കണമെങ്കില്‍ ആരുടെയെങ്കിലുമൊക്കെ അനുവാദം മേടിക്കേണ്ട അവസ്ഥ വരുമെന്നും സലിംകുമാര്‍ പറഞ്ഞു. ജയറാം നായകവേഷത്തിലെത്തുന്ന ദൈവമെ കൈ തൊഴാം കെ കുമാറാകണമില്‍ അനുശ്രിയാണ് നായിക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News